TRENDING:

Mullaperiyar| ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ ഡാമിൽ മൂന്ന് ഷട്ടറുകൾ വീണ്ടും ഉയർത്തി

Last Updated:

വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ രാത്രിയിൽ കനത്ത മഴ ആണ് പെയ്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ(Mullaperiyar Dam)മൂന്ന് സ്പിൽ വേ ഷട്ടറുകൾ വീണ്ടും ഉയർത്തി. ഡാമിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ ഉയർത്തിയത്. v2, v3, v4 ഷട്ടറുകളാണ് ഉയർത്തിയത്. നിലവിലെ ജലനിരപ്പ് 138.95 അടിയാണ്. മൂന്ന് സ്പിൽ വേ ഷട്ടറുകളിൽ നിന്ന് 60 സെന്റി മീറ്റർ വെള്ളമാണ് പെരിയാറിലേയ്ക് ഒഴുക്കുന്നത്.
Mullaperiyar
Mullaperiyar
advertisement

ഇന്നലെ വൈകുന്നേരം ജലനിരപ്പ് 138.10 അടിയിലേയ്ക് താഴ്ന്നിരുന്നു. വൃഷ്ടി പ്രദേശത്ത് കഴിഞ്ഞ രാത്രിയിൽ കനത്ത മഴ ആണ് പെയ്തത്. 5082. 54 ഘന അടി വെള്ളമാണ് ഓരോ സെക്കന്റിലും അണക്കെട്ടിലേയ്ക് ഒഴുകിയെത്തുന്നത്.

ഇന്നലെ വൈകിട്ടോടെയാണ് ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിൽ ഡാമിന്റെ അഞ്ച് ഷട്ടറുകൾ അടച്ചത്. 70 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്ന 1,5,6 ഷട്ടറുകൾ രാവിലേയും വൈകിട്ടോടെ നാലാമത്തെ ഷട്ടറും അടച്ചിരുന്നു.

advertisement

അതേസമയം, കേരളത്തില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം നിലവില്‍ കോമറിന്‍ ഭാഗത്തും സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുകയാണ്.

Also Read-Anupama Child Missing Case | ഹേബിയസ് കോര്‍പ്പസ് ഹര്‍ജി അനുപമ പിന്‍വലിച്ചു; ഇടപെടാനാകില്ലെന്ന് കോടതി

എട്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോഴിക്കോട് ജില്ലയില്‍ നവംബര്‍ നാലു വരെ അതിശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തൊട്ടില്‍പാലം - വയനാട് റോഡ് വഴിയുള്ള അടിയന്തര ആവശ്യങ്ങള്‍ക്കല്ലാത്ത യാത്രകള്‍ നിരോധിച്ചതായി ജില്ലാകളക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി ഉത്തരവിറക്കുകയായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Mullaperiyar| ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാർ ഡാമിൽ മൂന്ന് ഷട്ടറുകൾ വീണ്ടും ഉയർത്തി
Open in App
Home
Video
Impact Shorts
Web Stories