പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ
കൊപ്രാക്കളത്ത് ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം. ഓട്ടോറിക്ഷയില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അരുവിക്കുഴി ഓലിക്കൽ അഭിജിത്ത്(23), അരീപ്പറമ്പ് കളത്തിൽ അഭിജിത്ത് (18) എന്നിവർക്കാണ് പ രിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also read-കാസർഗോഡ് ഓടുന്ന ബസ്സിൽ നിന്ന് തല പുറത്തേക്കിട്ട വിദ്യാർത്ഥി പോസ്റ്റിൽ തലയിടിച്ച് മരിച്ചു
പൊൻകുന്നത്തുനിന്ന് പാലാ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ പാലാ ഭാഗത്ത് നിന്ന് എത്തിയ ജീപ്പ് ദിശതെറ്റി വന്ന് ഇടിക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. മൂന്നുപേരുടെയും മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ
advertisement
അപകടങ്ങൾ പതിവായ മേഖലയിലാണ് ഈ ദുരന്തവും ഉണ്ടായത്.