കാസർഗോഡ് ഓടുന്ന ബസ്സിൽ നിന്ന് തല പുറത്തേക്കിട്ട വിദ്യാർത്ഥി പോസ്റ്റിൽ തലയിടിച്ച് മരിച്ചു
- Published by:Naseeba TC
- news18-malayalam
Last Updated:
സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് ബസ്സിൽ മടങ്ങുന്നതിനിടിയിലായിരുന്നു അപകടം
കാസർഗോഡ്: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ തല പുറത്തേക്കിട്ട വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാസർഗോഡ് കറന്തക്കാടാണ് സംഭവം. മന്നിപ്പാടി സ്വദേശി എസ് മൻവിത് ( 15 ) ആണ് പോസ്റ്റിൽ തലയിടിച്ച് മരിച്ചത്. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കന്ററി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മൻവിത്.
സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് ബസ്സിൽ മടങ്ങുന്നതിനിടിയിലായിരുന്നു സംഭവം. ബസ്സിൽ നിന്ന് തല പുറത്തേക്കിട്ടപ്പോൾ വൈദ്യുതി പോസ്റ്റിൽ തലയിടിക്കുകയായിരുന്നു. കാസർകോട് – മധൂർ റോഡിൽ ബട്ടംപാറയിൽ വൈകിട്ടായിരുന്നു അപകടം നടന്നത്. കാസർകോടുനിന്നു മധൂറിലേക്കു പോകുന്ന സ്വകാര്യ ബസ്സിലായിരുന്നു വിദ്യാര‍്ത്ഥി കയറിയത്. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kasaragod,Kasaragod,Kerala
First Published :
October 18, 2023 9:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ് ഓടുന്ന ബസ്സിൽ നിന്ന് തല പുറത്തേക്കിട്ട വിദ്യാർത്ഥി പോസ്റ്റിൽ തലയിടിച്ച് മരിച്ചു


