വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ക്ഷേത്ര നട തുറന്ന സമയത്ത് കൊടിമരച്ചുവട്ടിൽ നടന്ന ചടങ്ങിൽ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുൺകുമാർ 174 ഗ്രാം (ഏകദേശം 21.75 പവൻ) തൂക്കം വരുന്ന സ്വർണ്ണക്കിരീടം ഏറ്റുവാങ്ങി. വിശേഷ ദിവസങ്ങളിൽ വിഗ്രഹത്തിൽ ചാർത്താൻ പാകത്തിൽ മനോഹരമായി നിർമ്മിച്ച കിരീടത്തിൽ വിലപിടിപ്പുള്ള കല്ലുകളും പതിപ്പിച്ചിട്ടുണ്ട്.
ചടങ്ങിൽ അജയകുമാറിന്റെ കുടുംബാംഗങ്ങൾക്കൊപ്പം ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പ്രമോദ് കളരിക്കൽ, സി.എസ്.ഒ. മോഹൻകുമാർ എന്നിവരും സന്നിഹിതരായിരുന്നു. വഴിപാട് സമർപ്പണത്തിന് ദേവസ്വം ശീതി നൽകി. സമർപ്പണത്തിന് ശേഷം സിനി അജയകുമാറിനും കുടുംബത്തിനും തിരുമുടി മാലയും കളഭവും പഴം പഞ്ചസാരയുമടങ്ങുന്ന ശ്രീഗുരുവായൂരപ്പന്റെ പ്രസാദങ്ങൾ നൽകി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thrissur,Kerala
First Published :
Jan 22, 2026 8:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗുരുവായൂരപ്പന് വഴിപാടായി കല്ലുകൾ പതിച്ച 21.75 പവൻ സ്വർണകിരീടം സമർപ്പിച്ച് തൃശൂരിലെ വ്യവസായി
