വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ചകൾ അന്വേഷിക്കാൻ ഇൻറലിജൻസ് എഡിജിപി മനോജ് എബ്രഹാമിന് ചുമതലപ്പെടുത്തി. എം ആർ അജിത് കുമാറിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായതായി പോലീസ് മേധാവി റിപ്പോർട്ട് ചെയ്തു. അത് പരിശോധിക്കാൻ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി. പൂരം കലക്കലില്‍ തുടരന്വേഷണത്തിനു തീരുമാനമായി. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമുണ്ടായത്.
തറവാടകയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അതിൽ ഇടപെട്ട് പരിഹരിച്ചെന്നും പിന്നീട് ആനകളുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ വന്നുവെന്നും അതും പരിഹരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. പൂരത്തിന്റെ അവസാന ഘട്ടത്തിൽ ചില ശ്രമങ്ങൾ ഉണ്ടായി എന്നത് ഗൗരവമായി തന്നെ സർക്കാർ കണ്ടുവെന്നും അദേഹം പറഞ്ഞു. എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് സെപ്റ്റംബർ 23ന് പോലീസ് മേധാവി സർക്കാരിന് സമർപ്പിച്ചു.
advertisement
കേരളത്തിലെ സാമൂഹ്യ അന്തരീക്ഷത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. വ്യക്തമായ ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത കാര്യങ്ങൾ ആയിരുന്നു അങ്ങനെ സംശയിക്കാനുള്ള അനേകം കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യം മുൻനിർത്തി അരങ്ങേറിയ ഒരു ആസൂത്രിതമായ നീക്കം നടന്നുവെന്നും നിയമപരമായി അനുവദിക്കാൻ കഴിയാത്ത ആവശ്യങ്ങൾ ഉന്നയിച്ചെന്നും അതിൻറെ പേരിൽ പ്രശ്നങ്ങളും ഉണ്ടാക്കി. അവിടെ നടന്ന കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കണം ഭാവിയിൽ ഇതൊന്നുമില്ലാതെ പൂരം നടത്താൻ കഴിയണം സാമൂഹിക അന്തരീക്ഷം തകർക്കാൻ വിധമുള്ള ഒരു കുത്സിത ശ്രമവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.