ഇന്നലെ ഒരു ദിവസത്തെ മുഴുവൻപൂജ നടത്തി. മേൽശാന്തി വിഷ്ണു കൂട്ടാലെ കാർമികത്വത്തിലാണ് പൂജ നടന്നത്. അടുത്തത് 23ന് വൈകിട്ട് 6.30 മുതൽ നടത്തുന്ന പഞ്ചമി പൂജയാണ്. വാരാഹിദേവിയുടെ ഇഷ്ട വഴിപാടുകളായ മുഴുവൻ ദിവസപൂജ, പഞ്ചമി പൂജ, കലപ്പ സമർപ്പണം എന്നിവയാണ് അരിക്കൊമ്പനുവേണ്ടി നടത്തിയത്. പൂജയില്‍ പങ്കെടുക്കാൻ നിരവധി പേരാണ് എത്തിയത്.
Also Read-പാലക്കാട് വടക്കഞ്ചേരിയില്‍ അരിക്കൊമ്പനു വേണ്ടി അഷ്ടദ്രവ്യ മഹാഗണപതി ഹോമം
അരിക്കൊമ്പന്റെ സുരക്ഷയക്ക് വേണ്ടി ആനപ്രേമി വടക്കഞ്ചേരി ശ്രീ മഹാഗണപതി സഹായം ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തിയിരുന്നു. കർണാടകയിൽ താമസിക്കുന്ന ഒരു ഭക്തയാണ് വഴിപാട് നേർന്നത്.
advertisement
കഴിഞ്ഞ ദിവസം കുമളി ശ്രീ ദുർഗ ഗണപതി ഭദ്രകാലീ ക്ഷേത്രത്തില്‍ ഒരു മൃഗസ്നേഹി അരിക്കൊമ്പനായി നടത്തിയ വഴിപാടുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അര്‍ച്ചനയും ഭാഗ്യസൂക്ത പുഷ്പാഞ്ജലിയുമാണ് വഴിപാട് ഇനങ്ങള്‍. അരിക്കൊമ്പന്റെ ആയുരാരോഗ്യത്തിനായി ക്ഷേത്രങ്ങളില്‍ പൂജയും വഴിപാടും നടത്തുന്നത് തുടരുകയാണ്.