TRENDING:

Oommen Chandy |പുതുപ്പള്ളി മുതൽ പുതുപ്പള്ളി വരെ; ഉമ്മൻ ചാണ്ടിയുടെ ജീവിതവഴിയിലൂടെ

Last Updated:

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലധികമായി കേരള രാഷ്ട്രീയത്തിനൊപ്പം സഞ്ചരിക്കുന്നുണ്ട് പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആമുഖം ആവശ്യമില്ലാത്ത വിധം കേരള രാഷ്ട്രീയത്തിലെ അതികായനാണ് ഉമ്മൻ ചാണ്ടി. ജനകീയതയുടെ പര്യായമായ ഉമ്മൻചാണ്ടിയെ രണ്ടു തവണ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിൽ എത്തിച്ചതും ഈ സൗമ്യ മുഖമാണ്. ഉമ്മൻ ചാണ്ടിയുടെ ജീവിതവഴിയിലൂടെ,
ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടി
advertisement

ചീകിയൊതുക്കാതെ അലസമായി കിടക്കുന്ന മുടി, അയഞ്ഞ ഖദർ ഷർട്ട് , ചുറ്റും അനുയായികൾ.. ഒറ്റനോട്ടത്തിൽ മലയാളിക്ക് ഇതാണ് ഉമ്മൻ‌ചാണ്ടി. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടിലധികമായി കേരള രാഷ്ട്രീയത്തിനൊപ്പം സഞ്ചരിക്കുന്നുണ്ട് പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്.

മിക്ക കോൺഗ്രസ് നേതാക്കളെയും പോലെ ഒരണ സമരത്തിലൂടെയാണ് ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ പ്രവേശം. അന്ന് ഉമ്മൻ‌ചാണ്ടി സെന്റ് ജോർജ് സ്കൂൾ കെ എസ് യു യൂണിറ്റ് പ്രസിഡന്റായിരുന്നു. പിന്നീട് കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന ജനറൽ സെക്രട്ടറിയുമായി.

Also Read- പൊതു ജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച നേതാവ്; ഉമ്മൻചാണ്ടിയുടെ വിടപറയൽ അതീവ ദുഃഖകരം: പിണറായി വിജയൻ

advertisement

ആന്റണിയും വയലാർ രവിയുമൊക്കെ ആയിരുന്നു അന്ന് നേതൃനിരയിൽ. പിന്നീട് ആന്റണിയുടെ വിശ്വസ്തനായി നിന്ന ഉമ്മൻചാണ്ടി രാഷ്ട്രീയവഴിയിൽ എകെയുടെ പിന്മുറക്കാരനുമായി. 1967ൽ എകെ ആന്റണി കെ എസ് യു അധ്യക്ഷ സ്ഥാനത്തു നിന്ന് പടിയിറങ്ങിയപ്പോൾ ആ പദവിയിൽ എത്തിയത് ഉമ്മൻ‌ചാണ്ടി ആയിരുന്നു. പിന്നീട് 2004 ൽ മുഖ്യമന്ത്രി കസേരയിൽ നിന്ന് ആന്റണി രാജിവച്ചപ്പോൾ പകരമെത്തിയതും ഉമ്മൻ‌ചാണ്ടി.

Also Read- ഒരേയൊരു ഉമ്മൻ ചാണ്ടി; പാർട്ടിക്കാരുടെ ഒസി;പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്

1970ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായ ചുമതയേറ്റത്തിന് പിന്നാലെ ആയിരുന്നു പുതുപ്പള്ളിയിൽ നിന്നുള്ള കന്നിയങ്കം. പിന്നീട് മരണം വരെ നീണ്ട അമ്പത്തിമൂന്ന് വർഷക്കാലം പുതുപ്പള്ളിയുടെ പ്രതിനിധിയായി ഉമ്മന്ചാണ്ടി. കേരള നിയമസഭാ ചരിത്രത്തിലെ റെക്കോഡ് കൂടിയാണിത്. 34 വയസിൽ മന്ത്രിയായത്. 77ലെ കരുണാകരൻ സർക്കാരിൽ തൊഴിൽ മന്ത്രിയായി, പിന്നീട് പലമന്ത്രിസഭകളിലും ആഭ്യന്തര, ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തു.

advertisement

Also Read- ‘കേരളത്തിന്റെ ജനനായകന്‍ യാത്രയായി’; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

രണ്ടു തവണ സംസ്ഥാന മുഖ്യമന്ത്രിയായി. എം എ കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച്1991ൽ ധനമന്ത്രി സ്ഥാനം രാജിവച്ച ചരിത്രവുമുണ്ട് ഉമ്മൻചാണ്ടിക്ക്. സംസ്ഥാന കോൺഗ്രസിൽ കെ കരുണാകരൻ – എകെ ആന്റണി പോര് മുറുകി നിന്ന ഘട്ടത്തിൽ എ ഗ്രൂപ്പിന്റെ മുന്നണി പോരാളി ആയിരുന്നു ഉമ്മൻചാണ്ടി.

കോൺഗ്രസ് ആഭ്യന്തരകലഹമാണ് കോളിളക്കം സൃഷ്‌ടിച്ച ചാരക്കേസിന് കാരണമെന്നും എല്ലാത്തിനും പിന്നിൽ ഉമ്മൻ‌ചാണ്ടി ആണെന്നുമായിരുന്നു ഉയർന്ന ആക്ഷേപം. കെ കരുണാകരനെയോ എകെ ആന്റണിയെ പോലെയായോ ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചിട്ടില്ല ഉമ്മൻ‌ചാണ്ടി. പുതുപ്പള്ളി മുതൽ പുതുപ്പള്ളി വരെ നീണ്ടതായിരുന്നു ഉമ്മൻചാണ്ടിക്ക് രാഷ്ട്രീയം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

veteran congress leader and former Kerala chief minister Oommen Chandy (79) passes away on July 18 2023. Timeline of the leader who remained strong in his home turf even as he became a state leader

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Oommen Chandy |പുതുപ്പള്ളി മുതൽ പുതുപ്പള്ളി വരെ; ഉമ്മൻ ചാണ്ടിയുടെ ജീവിതവഴിയിലൂടെ
Open in App
Home
Video
Impact Shorts
Web Stories