TRENDING:

ഗുരുവായൂർ ക്ഷേത്രത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് താമരപ്പൂവ് കൊണ്ട് തുലാഭാരം

Last Updated:

80 കിലോഗ്രാം താമരപ്പൂവാണ് തുലാഭാരത്തിന് വേണ്ടി വന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുരുവായൂർ: ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർഎൻസിംഗ് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. രാവിലെ ഒൻപതു മണിയോടെ ക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി മനോജ്‌കുമാർ, അസിസ്റ്റന്റ് മാനേജർ ഏ വി പ്രശാന്ത് എന്നിവർ സ്വീകരിച്ചു.
news18
news18
advertisement

തുടർന്ന് അദ്ദേഹം താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തി. 80 കിലോഗ്രാം താമരപ്പൂവാണ് തുലാഭാരത്തിന് വേണ്ടി വന്നത്. പന്തീരടി പൂജക്ക് ശേഷമായിരുന്നു ആർഎൻസിംഗും ഭാര്യയും ക്ഷേത്ര ദർശനം നടത്തിയത്.

‘കേരളം കൈവരിച്ച നേട്ടങ്ങള്‍ അറിയണോ’? സര്‍ക്കാരിന്റെ പുരോഗമനനയങ്ങള്‍ക്ക് കലാവിഷ്‌കാരമൊരുക്കി കേരളീയത്തില്‍ പ്രദര്‍ശനം

പ്രധാനപ്പെട്ട തുലാഭാര ദ്രവ്യമാണ് താമരപ്പൂവ്. കര്‍മ്മലാഭം, ആയുസ്സ്, ആത്മബലം എന്നിവയാണ് താമരപ്പൂകൊണ്ടുള്ള തുലാഭാരത്തിന്‍റെ ഫലസിദ്ധികള്‍ എന്നാണ് വിശ്വാസം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2019 ൽ ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ പ്രാധാനമന്ത്രി നരേന്ദ്ര മോദിയും താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്തിയിരുന്നു. 111 കിലോ താമരപ്പൂ കൊണ്ടാണ് പ്രധാനമന്ത്രിക്ക് തുലാഭാരം നടത്തിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഗുരുവായൂർ ക്ഷേത്രത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് താമരപ്പൂവ് കൊണ്ട് തുലാഭാരം
Open in App
Home
Video
Impact Shorts
Web Stories