പുലർച്ചെ ടാപ്പിംഗ് കഴിഞ്ഞ് പിന്നീട് പാൽ എടുക്കാൻ എസ്റ്റേറ്റിൽ നിൽക്കുമ്പോഴായിരുന്നു കടുവയുടെ ആക്രമണം. കടുവയുടെ ശബ്ദം കേട്ട് ഹുസൈൻ നിലവിളിച്ചു കൊണ്ട് എസ്റ്റേറ്റിൽ നിന്നും പുറത്തേയ്ക്ക് ഓടി. കടുവ ചാടി പിടിക്കാൻ ശ്രമിച്ചെങ്കിലും ഹുസൈൻ തെറിച്ച് വീണു. ഈ സമയം ഹുസൈൻ്റെ കരച്ചിൽ കേട്ട് ഓടി കൂടിയ മറ്റ് തൊഴിലാളികളും നാട്ടുകാരുമാണ് ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.
കടുവയുടെ ആക്രമണത്തിൽ ഹുസൈൻ്റെ പുറത്ത് മുറിവേറ്റിട്ടുണ്ട്. കടുവയുടെ നഖം കൊണ്ടാണ് മുറിഞ്ഞിട്ടുള്ളത്. എന്നാൽ പരിക്ക് ഗുരുതരമല്ല. ഇയാളെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
advertisement
ആക്രമണത്തിൻ്റെ ഞെട്ടലിലാണ് ഹുസൈൻ. വർഷങ്ങളായി ടാപ്പിംഗ് തൊഴിലാളിയായി ജോലി ചെയ്യുന്ന ഹുസൈന് ആദ്യമായാണ് ഇത്തരമൊരു അനുഭവം. ഈ മേഖലയിൽ മാസങ്ങളായി വന്യമൃഗശല്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു. നിരവധി വളർത്തുമൃഗങ്ങളെ വന്യമൃഗങ്ങൾ കൊന്നിട്ടുണ്ട്.
Also Read- Also Read- പുള്ളിപുലിയെ കൊന്ന് കറിവച്ച സംഭവം; പുലിത്തോലും നഖങ്ങളും വിൽക്കാനും കച്ചവടം ഉറപ്പിച്ച് പ്രതികൾ
കഴിഞ്ഞ ദിവസം രണ്ടു പശുക്കളെ പുലി കടിച്ചു കൊന്നിരുന്നു. പുലിപ്പേടിയിൽ രാത്രി പുറത്ത് ഇറങ്ങാൻ കഴിയാത്ത സാഹചര്യണെന്നും നാട്ടുകാർ പറയുന്നു. എന്നാൽ വനം വകുപ്പ് കാര്യമായ നടപടികൾ സ്വീകരിക്കാത്തതിനെതിരെ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ. കടുവയ്ക്ക് പുറമെ ഈ മേഖലയിൽ പുലി ശല്യം ഏറെ രൂക്ഷമാണ്. ഇവയെ പിടികൂടാൻ കൂടുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇക്കഴിഞ്ഞ ജനുവരിയിൽ പാലക്കാട് മൈലാമ്പാടത്ത് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ പുലി കുടങ്ങി. ഈ മേഖലയിൽ പുലിശല്യം രൂക്ഷമായതിനെ തുടർന്ന് ഒരാഴ്ച മുൻപാണ് ഇവിടെ പുലിക്കെണി സ്ഥാപിച്ചത്. ഈ മേഖലയിൽ പുലിശല്യം രൂക്ഷമായതിനെ തുടർന്ന് ഡിസംബർ 30 നാണ് വനംവകുപ്പ് പുലിക്കെണി സ്ഥാപിച്ചത്. പൊതുവപ്പാടം മേഖലയിൽ നിന്നും നിരവധി ആടുകളേയും വളർത്തുനായ്ക്കളേയും പശുവിനേയും പുലി കടിച്ചു കൊന്നിരുന്നു. നാട്ടുകാരിൽ ചിലരും പുലിയെ നേരിട്ട് കണ്ടിരുന്നു.
പുലിശല്യം രൂക്ഷമായതോടെ ഇതിനെ പിടികൂടണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തിറങ്ങി. ഇതോടെയാണ് വനംവകുപ്പ് പുലിക്കെണി സ്ഥാപിച്ചത്. പുലിയെ പിടികൂടാൻ കഴിഞ്ഞെങ്കിലും ഈ മേഖലയിൽ ഇനിയും പുലികളുണ്ടെന്ന് നാട്ടുകാർ പറയുന്നു.കെണിയിൽ വീണ പുലിയെ മണ്ണാർക്കാട് ഡിഎഫ്ഒ ഓഫീസിലേക്ക് മാറ്റി. പിടിയിലായ പുലിയുടെ ആരോഗ്യനില പരിശോധിച്ച ശേഷമാകും കാട്ടിൽ കൊണ്ടുവിടുകയെന്ന് ഡിഎഫ് ഒ വ്യക്തമാക്കി.