TRENDING:

വയനാട് പനമരത്തെ കടുവയെ മയക്കുവെടിവയ്ക്കും; രണ്ട് പഞ്ചായത്തിലെ 11 വാർഡുകളിൽ സ്കൂളുകള്‍ക്ക് അവധി

Last Updated:

മേച്ചേരിയിലെ വയൽതുരുത്തിൽ ഉണ്ടായിരുന്ന കടുവ വനം വകുപ്പിന്റെ ദൗത്യത്തിനിടെ ജനവാസ മേഖലയിലേക്ക് ഓടിയത് രാത്രി ആശങ്ക പരത്തിയിരുന്നു

advertisement
വയനാട് പനമരം ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ച് പിടികൂടും. രാവിലെ ആര്‍ആര്‍ടി സംഘം തെർമൽ ഡ്രോണിൽ കടുവയെ ലൊക്കേറ്റ് ചെയ്യാൻ ശ്രമം തുടങ്ങും. അതിന് ശേഷമാകും മയക്കുവെടി വയ്ക്കാൻ നടപടി തുടങ്ങുക. ദൗത്യത്തിനിടെ കടുവ ഇന്നലെ ജനവാസ മേഖലയിലേക്ക് ഓടിയത് ആശങ്ക പരത്തിയിരുന്നു. അതിനാല്‍ പനമരം പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽ‌കിയിട്ടുണ്ട്.
കടുവയുടെ ചിത്രം ഡ്രോൺ ക്യാമറയിൽ പതിഞ്ഞപ്പോൾ
കടുവയുടെ ചിത്രം ഡ്രോൺ ക്യാമറയിൽ പതിഞ്ഞപ്പോൾ
advertisement

കടുവയെ തുരത്തുന്ന ദൗത്യം ബുധനാഴ്ച രാവിലെ പുനരാരംഭിക്കും. മേച്ചേരിയിലെ വയൽതുരുത്തിൽ ഉണ്ടായിരുന്ന കടുവ വനം വകുപ്പിന്റെ ദൗത്യത്തിനിടെ ജനവാസ മേഖലയിലേക്ക് ഓടിയത് രാത്രി ആശങ്ക പരത്തിയിരുന്നു. വയൽ കടന്ന് തോട്ടത്തിലെത്തിയ കടുവ കൽപ്പറ്റ– മാനന്തവാടി ഹൈവേയോട് ചേർന്നുള്ള എരനല്ലൂരിൽ എത്തി. തെർമൽ ഡ്രോൺ വഴി രാത്രി നിരീക്ഷണം തുടർന്നെങ്കിലും കടുവ കാണാമറയത്താണ്. പ്രദേശത്ത് വനം വകുപ്പിന്റെ പട്രോളിങ് തുടരുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പനമരം ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയിൽ കടുവ ഇറങ്ങിയ സാഹചര്യത്തിൽ പഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാർഡുകളായ നീർവാരം, അമ്മാനി, നടവയൽ, പരിയാരം, ചുണ്ടക്കുന്ന്, അരിഞ്ചേർമല ഭാഗങ്ങളിലും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 19, 20 വാർഡുകളിലെ സ്കൂൾ, അങ്കണവാടി, മദ്രസ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ഇന്ന് അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്കും അവധി ബാധകമായിരിക്കും.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വയനാട് പനമരത്തെ കടുവയെ മയക്കുവെടിവയ്ക്കും; രണ്ട് പഞ്ചായത്തിലെ 11 വാർഡുകളിൽ സ്കൂളുകള്‍ക്ക് അവധി
Open in App
Home
Video
Impact Shorts
Web Stories