TRENDING:

പ്രതിഷേധം അടങ്ങുന്നില്ല; മലപ്പുറം ജില്ലയിലെ ഏക ടോള്‍പ്ലാസ പ്രവര്‍ത്തനസജ്ജമായി; ടോള്‍പിരിവ് ആരംഭിച്ചു

Last Updated:

മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 66-ലെ ഏക ടോള്‍പ്ലാസ സജ്ജീകരിച്ചിരിക്കുന്നത് വെട്ടിച്ചിറയിലാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പ്രതിഷേധ സ്വരങ്ങള്‍ക്കിടെ മലപ്പുറം (Malappuram) ജില്ലയിലെ ഏക ടോള്‍പ്ലാസ (toll plaza) പ്രവര്‍ത്തന സജ്ജമായി. ട്രയല്‍ റണ്ണിനു ശേഷം വെള്ളിയാഴ്ച മുതല്‍ ടോള്‍പിരിവ് ആരംഭിച്ചു. നിര്‍മാണം പൂര്‍ത്തിയാകാതെ ടോള്‍പിരിക്കുന്നതിനെതിരെ മുസ്ലിംലീഗ് പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുകളും പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.
വെട്ടിച്ചിറ ടോള്‍പ്ലാസ
വെട്ടിച്ചിറ ടോള്‍പ്ലാസ
advertisement

മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാത 66-ലെ ഏക ടോള്‍പ്ലാസ സജ്ജീകരിച്ചിരിക്കുന്നത് വെട്ടിച്ചിറയിലാണ്. വ്യാഴാഴ്ച വൈകുന്നേരം ട്രയല്‍ റണ്ണിനു ശേഷം വെട്ടിച്ചിറ ടോള്‍പ്ലാസയില്‍ വെള്ളിയാഴ്ച മുതല്‍ ടോള്‍പിരിവ് ആരംഭിച്ചു. ഓരോ വിഭാഗം വാഹനങ്ങള്‍ക്കുമുള്ള ടോള്‍ നിരക്കുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാര്‍ അടക്കമുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 145 രൂപയും മടക്കയാത്ര കൂടി ഉണ്ടെങ്കില്‍ 220 രൂപയും ഈടാക്കും.

മലപ്പുറം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ആണങ്കില്‍ ഒറ്റത്തവണത്തേക്ക് 75 രൂപ നല്‍കിയാല്‍ മതിയാകും. മിനി ബസ് ഉള്‍പ്പെടെയുള്ള ലഘു വാണിജ്യ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 235 രൂപയും ഇരുഭാഗങ്ങളിലേക്കായി 355 രൂപയും നല്‍കണം. ബസുകള്‍ക്കും ട്രക്കുകള്‍ക്കും ഒരു ഭാഗത്തേക്ക് 495 രൂപയും ഇരുഭാഗങ്ങളിലേക്കായി 745 രൂപയുമാണ് ഈടാക്കുക. 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന പ്രദേശവാസികളായ നാട്ടുകാര്‍ക്ക് ഒരു മാസത്തേക്ക് 340 രൂപ അടച്ചാല്‍ പ്രത്യേക പാസ് ലഭിക്കും.

advertisement

അതേസമയം, ടോള്‍പിരിവിനെതിരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചു. ദേശീയപാതാ നിര്‍മാണം പൂര്‍ത്തിയാകാതെ ടോള്‍പിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ലീഗ് നിലപാട്. ഇതിനെതിരെ ലീഗ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ ടോള്‍ബൂത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ടോള്‍ നിരക്കില്‍ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യബസ്സുകളും സമരം ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ടോള്‍പിരിവ് ആരംഭിക്കുന്ന ദിവസമായതിനാല്‍ രണ്ടുദിവസത്തേക്ക് സ്വകാര്യബസ്സുകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍, അടുത്ത ദിവസം മുതല്‍ 50 തവണ ടോള്‍ബൂത്ത് കടന്നു പോകുന്നതിന് 16,000 രൂപ നല്‍കേണ്ടി വരും,. ഇതിനെതിരെയാണ് ബസ്സുകള്‍ സമരം ആരംഭിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Amidst protests, the only toll plaza in Malappuram district is operational. Toll collection began on Friday after a trial run. The Muslim League has started a protest against the toll collection without completion of the construction. Private buses are also moving towards the protest, demanding a relaxation

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രതിഷേധം അടങ്ങുന്നില്ല; മലപ്പുറം ജില്ലയിലെ ഏക ടോള്‍പ്ലാസ പ്രവര്‍ത്തനസജ്ജമായി; ടോള്‍പിരിവ് ആരംഭിച്ചു
Advertisement
Open in App
Home
Video
Impact Shorts
Web Stories