TRENDING:

ടൊവിനോയുടെ ഷെഫ് വിഷ്‌ണു വാഹനാപകടത്തിൽ മരിച്ചു; വേദന പങ്കുവച്ച് താരം

Last Updated:

കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദൻ (31) ആണ് മരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: ബൈക്കുകൾ കൂട്ടിയിടിച്ച് നടൻ ടൊവിനോ തോമസിന്റെ ഷെഫ് മരിച്ചു. ഏറ്റുമാനൂർ മണർകാട് ബൈപ്പാസിലാണ് അപകടമുണ്ടായത്. കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദൻ (31) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഒന്നരയോടെ പട്ടിത്താനം - മണർകാട് ബൈപ്പാസിൽ ചെറുവാണ്ടൂർ കെഎൻബി ഓഡിറ്റോറിയത്തിന് സമീപമായിരുന്നു അപകടം.
advertisement

പേരൂരിലെ ബന്ധുവീട് സന്ദർശിച്ച ശേഷം മടങ്ങുന്നതിനിടെയായിരുന്നു വിഷ്ണു അപകടത്തിൽപ്പെട്ടത്. പൊലീസും നാട്ടുകാരും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന പേരൂർ സ്വദേശികളായ മാത്യൂസ് റോജി, ജസ്റ്റിൻ മാത്യു എന്നിവർ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിഷ്ണുവിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പാരലൽ കോളേജ് അധ്യാപകനായിരുന്ന പരേതനായ ശിവാനന്ദൻ - രാജി ദമ്പതികളുടെ മകനാണ് വിഷ്ണു. ഭാര്യ - ആതിര, സഹോദരങ്ങൾ - ശ്രീജ, ജ്യോതി. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ടൊവിനോയുടെ ഷെഫ് വിഷ്‌ണു വാഹനാപകടത്തിൽ മരിച്ചു; വേദന പങ്കുവച്ച് താരം
Open in App
Home
Video
Impact Shorts
Web Stories