വ്യാപാര-വ്യവസായി മേഖലയിലെ 36 സംഘടനകൾ പങ്കെടുത്ത യോഗത്തിലാണ് ഹർത്താലിനെതിരെയുളള തീരുമാനം. ഹർത്താൽ ദിനത്തിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്നും സ്വകാര്യ ബസുകൾ ഉൾപ്പെടെയുളള വാഹനങ്ങൾ സർവീസ് നടത്തുമെന്നും നേതാക്കൾ വ്യക്തമാക്കി. എന്നാല്‍ സംഘടനാ കാര്യങ്ങള്‍ക്ക് കടകള്‍ അടച്ചിടുമോയെന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ വ്യാപാരി സംഘടനകള്‍ തയ്യാറായില്ല. ഹർത്താൽ ദിനത്തിൽ വിനോദസഞ്ചാര മേഖളയിലെ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാൻ കേരള ട്രാവൽ മാർട്ട് സൊസൈറ്റിയും തീരുമാനിച്ചിട്ടുണ്ട്. ദേശീയ പൊതുപണിമുടക്കില്‍ സഹകരിക്കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ ജനുവരി ആദ്യവാരം തന്നെ യോഗം ചേരും.
advertisement
വ്യാപാരി പ്രതിനിധികള്‍, സ്വകാര്യ ബസ് - ലോറി ഉടമകള്‍ എന്നിവരുടേതടക്കമുള്ള 36 സംഘടനകളുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച കോഴിക്കോട് ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ എന്നപേരില്‍ യോഗം ചേര്‍ന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിച്ചാലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കും മറ്റും കോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും. ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍, ബേക്കറി അസോസിയേഷന്‍, കേരള വ്യാപാരി - വ്യവസായ സമിതി, കാലിക്കറ്റ് ചേംബര്‍ ഓഫ് ഇന്‍ഡസ്ട്രി, ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസിംഗ് അസോസിയേഷന്‍, ലോറി അസോസിയേഷന്‍ തുടങ്ങി പ്രധാന സംഘടനകളെല്ലാം യോഗത്തില്‍ പങ്കെടുത്തു.
