ദുബായിൽ ഇത്തരം രീതി വിജയകരാമയി നടപ്പാക്കിയിട്ടുണ്ടെന്നും ഇതേ രീതി കേരളത്തിലും നടപ്പാക്കണമെന്ന കൊച്ചി സ്വദേശി കെ.പി. മത്ത്യാസ് ഫ്രാന്‍സിസ് മോട്ടോർ വാഹന വകുപ്പിന് സമർപ്പിച്ച നിർദേശമാണ് നടപടിക്ക് പ്രചോദനമായത്. സ്റ്റിക്കർ പതിപ്പിച്ചില്ലെങ്കിൽ ഇരുണ്ട പശ്ചാത്തലത്തിൽ വെള്ള അക്ഷരത്തിൽ യാത്രക്കാരന് വായിക്കാൻ കഴിയാവുന്ന രീതിയിൽ എഴുതി വയ്ക്കണമെന്നും സർക്കുലറിൽ പറയുന്നു.
യാത്രാ വേളകളിൽ മീറ്റർ ചാർജ് സംബന്ധിച്ച് യാത്രക്കാരനും ഓട്ടോറിക്ഷാ ഡ്രൈവർമാരുമായി ഉണ്ടാകുന്ന സ്ഥിരം തർക്കം കണക്കിലെടുത്താണ് തീരുമാനം. മാർച്ച് ഒന്നു മുതൽ ഉത്തരവ് പ്രാവർത്തികമാകും.
advertisement
കഴിഞ്ഞ 24 ചേർന്ന സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി യോഗം നിർദ്ദേശം ചർച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. സ്റ്റിക്കർ പതിച്ചില്ലെങ്കിൽ മാർച്ച് ഒന്നുമുതലുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ടെസ്റ്റിൽ ഓട്ടോറിക്ഷകൾ അയോഗ്യമാക്കപ്പെടുമെന്നും സ്റ്റിക്കർ പതിക്കാത്ത ഓട്ടോകളെ ഫിറ്റ്നെസ് ടെസ്റ്റിന് പരിഗണിക്കേണ്ടെന്നും നിർദ്ദേശമുണ്ട്. ഫിറ്റ്നസ് ടെസ്റ്റ് പാസാകുന്ന വ്യവസ്ഥകളിൽ ഈ നിർദ്ദേശവും ഉൾപ്പെടുത്തും.
സ്റ്റിക്കർ പതിക്കാതെ തുടർന്നും സർവീസ് നടത്തിയാൽ ഡൈവർമാരിൽനിന്ന് വൻതുക പിഴയായി ഈടാക്കും. നിർദ്ദേശം കർശനമായി നടപ്പിലാക്കുന്നത് എല്ലാ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷൻ മാരുടെ നേതൃത്വത്തിൽ ഉറപ്പുവരുത്തണമെന്നും ട്രാൻസ്പോർട്ട് കമ്മിഷണർ നാഗരാജുചകിലം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.