TRENDING:

ട്രിപ്പിൾ ലോക്ക്ഡൗൺ ചിറ്റാട്ടുകര പ‍ഞ്ചായത്തിൽ മാത്രം; എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങൾ അറിയാം 

Last Updated:

കൊച്ചി കോർപറേഷനിൽ ടി പി ആർ 10.14%

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: എറണാകുളം ജില്ലയിൽ ഒരു ഗ്രാമപഞ്ചായത്തിൽ മാത്രം ട്രിപ്പിൾ ലോക്ക്ഡൗണ്‍ ഉള്ളത്. കോവിഡ് വ്യാപന തോതിൻ്റെ അടിസ്ഥാനത്തിലാണ് ഇളവുകളും നിയന്ത്രണങ്ങളും നിശ്ചയിക്കുക. സർക്കാർ നിർദ്ദേശപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ( ടി പി ആർ )  ന്റെ അടിസ്ഥാനത്തിലായിരിക്കും ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുകയെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.
News18 Malayalam
News18 Malayalam
advertisement

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നാലായി തിരിച്ചിരിക്കുന്നു.

പ്രതിവാര ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (TPR) 8 ശതമാനത്തില്‍ താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളെ എ വിഭാഗത്തിലും  (കുറഞ്ഞ രോഗ വ്യാപനമുള്ള പ്രദേശം)

ടി പി ആർ  8 ശതമാനത്തിനും 20  ശതമാനത്തിനും ഇടയിലുള്ളവയെ ബി വിഭാഗത്തിലും  (മിതമായ രോഗവ്യാപനമുള്ള പ്രദേശം)  ടി പി ആർ 20 ശതമാനത്തിനും 30 ശതമാനത്തിനും ഇടയിലുള്ളവയെ  (കൂടുതല്‍ രോഗവ്യാപനമുള്ള പ്രദേശം) സി വിഭാഗത്തിലും ടി പി ആർ  30 ശതമാനത്തില്‍ മുകളില്‍ (ഗുരുതര വ്യാപനമുള്ള പ്രദേശം ) ഉള്ള തദ്ദേശ സ്ഥാപനങ്ങളെ ഡി വിഭാഗത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു.

advertisement

നിയന്ത്രണങ്ങളും ഇളവുകളും ജൂൺ 17 മുതൽ പ്രാബല്യത്തിൽ വരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എല്ലാ ബുധനാഴ്ചയും അവലോകനം ചെയ്യും. ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണങ്ങളും ഇളവുകളും തുടരുക.  എറണാകുളം ജില്ലയിൽ എ വിഭാഗത്തിൽ 11 തദ്ദേശ സ്ഥാപനങ്ങളും  ബി വിഭാഗത്തിൽ 70 തദ്ദേശ സ്ഥാപനങ്ങളുംസി വിഭാഗത്തിൽ 14 തദ്ദേശ സ്ഥാപനങ്ങളുംഡി വിഭാഗത്തിൽ 1 തദ്ദേശ സ്ഥാപനവുമാണുള്ളത്.

ശരാശരി ടി പി ആർ 8% ൽ താഴെയുള്ള ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ( വിഭാഗം -എ)

advertisement

പാലക്കുഴ, കൂത്താട്ടുകുളം, അയ്യമ്പുഴ, തിരുമാറാടി, മാറാടി, വാളകം, ഇലഞ്ഞി, പെരുമ്പാവൂർ , പിണ്ടിമന, വാരപ്പെട്ടി, കീരംപാറ

ടി പി ആർ 8% നും 20% നും ഇടയിലുള്ള തദ്ദേശ സ്ഥാപനങ്ങൾ (വിഭാഗം -ബി)

ആയവന, മൂവാറ്റുപുഴ, മണീട്, ചെങ്ങമനാട്, പോത്താനിക്കാട്, ആവോലി, നെടുമ്പാശേരി, എടവനക്കാട്, മഞ്ഞപ്ര, കുന്നുകര, കൊച്ചി, പാറക്കടവ്, കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആരക്കുഴ, അങ്കമാലി, കവളങ്ങാട്, ആമ്പല്ലൂർ, കിഴക്കമ്പലം, വടവുകോട് - പുത്തൻകുരിശ്, ആലുവ, പല്ലാരിമംഗലം, കോതമംഗലം, മൂക്കന്നൂർ, രാമമംഗലം, മുടക്കുഴ, ഉദയംപേരൂർ, പുത്തൻവേലിക്കര , ചോറ്റാനിക്കര, കോട്ടപ്പടി, ഏലൂർ, മഴുവന്നൂർ, കോട്ടുവള്ളി, രായമംഗലം, ചെല്ലാനം, പാമ്പാക്കുട, മലയാറ്റൂർ - നീലേശ്വരം, വരാപ്പുഴ, പിറവം, കൂവപ്പടി, എടത്തല, ഏഴിക്കര , പൈങ്ങോട്ടൂർ, കുമ്പളം, തൃക്കാക്കര, കീഴ്മാട്, നോർത്ത് പറവൂർ, വേങ്ങൂർ, കുഴിപ്പിള്ളി, തിരുവാണിയൂർ, എടയ്ക്കാട്ടുവയൽ, മുളന്തുരുത്തി, വെങ്ങോല, കടമക്കുടി, കടുങ്ങല്ലൂർ, പള്ളിപ്പുറം, കളമശേരി, തൃപ്പൂണിത്തുറ, മുളവുകാട്, പൂതൃക്ക, തുറവൂർ, മരട്, കറുകുറ്റി, ചേന്ദമംഗലം, ചേരാനെല്ലൂർ, കരുമാല്ലൂർ, വാഴക്കുളം, കാഞ്ഞൂർ, ശ്രീമൂലനഗരം, നായരമ്പലം

advertisement

ടി പി ആർ 20% നും 30% നും ഇടയിലുള്ള തദ്ദേശ സ്ഥാപനങ്ങൾ (വിഭാഗം - സി)

ഞാറയ്ക്കൽ, നെല്ലിക്കുഴി, ചൂർണ്ണിക്കര, ഒക്കൽ, കാലടി, ആലങ്ങാട്, എളങ്കുന്നപ്പുഴ, വടക്കേക്കര, അശമന്നൂർ, കുട്ടമ്പുഴ, കുമ്പളങ്ങി, കുന്നത്തുനാട്, പായിപ്ര, ഐക്കരനാട്

30 % ത്തിനു മുകളിൽ ടി പി ആർ ഉള്ള തദ്ദേശ സ്ഥാപനങ്ങൾ (വിഭാഗം - ഡി)

ചിറ്റാട്ടുകര

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ട്രിപ്പിൾ ലോക്ക്ഡൗൺ ചിറ്റാട്ടുകര പ‍ഞ്ചായത്തിൽ മാത്രം; എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങൾ അറിയാം 
Open in App
Home
Video
Impact Shorts
Web Stories