TRENDING:

നാലു ജില്ലകളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; നിയന്ത്രണ ചുമതല ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്

Last Updated:

അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടി നില്‍ക്കുക, മാസ്‌ക് ധരിക്കാതിരിക്കുക തുടങ്ങി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: തിരുവനന്തപുരം, തൃശൂര്‍, എറണാകുളം, മലപ്പുറം ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരും. കര്‍ശന നിയന്ത്രണങ്ങളാണ് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടംകൂടി നില്‍ക്കുക, മാസ്‌ക് ധരിക്കാതിരിക്കുക തുടങ്ങി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
advertisement

ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളിലെ അതിര്‍ത്തികള്‍ അടച്ചിടും. ഈ ജില്ലകളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കും. ഇവിടങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന നടത്തും. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കുന്നത് വാര്‍ഡ് സമിതികളായിരിക്കും. 10,000 പൊലീസുകാരെ പരിശോധനയ്ക്കായി ഏര്‍പ്പെടുത്തി.

Also Read-Covid 19 | സംസ്ഥാനത്ത് ഇന്ന് 32680 പേർക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ള സ്ഥലങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളും പെട്രോള്‍ പമ്പുകളും തുറക്കും. പത്രം, പാല്‍ എന്നിവ ആറു മണിക്ക് മുന്‍പ് വീടുകളിലെത്തിക്കണം. വീട്ടുജോലിക്കാര്‍, ഹോംനേഴ്‌സ് എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് നല്‍കും. പ്ലംബര്‍, ഇലക്ട്രീഷ്യന്മാര്‍ എന്നിവര്‍ക്ക് പാസ് വാങ്ങി അടിയന്തര ഘട്ടങ്ങളില്‍ യാത്ര അനുവദിക്കും.

advertisement

വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് യാത്ര അനുവദിക്കും. ബേക്കറി, പലവ്യജ്ഞക്കട എന്നിവ ഒന്നിടിവട്ട് ദിവസങ്ങളില്‍ തുറക്കാം. ബാങ്കുകള്‍ക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിലും, സഹകരണബാങ്കുകള്‍ തിങ്കള്‍ വ്യാഴം ദിവസങ്ങളിലും രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ പ്രവര്‍ത്തിക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അകത്തേക്കും പുറതത്തേക്കും ഒരു വഴി മാത്രമേ ഉണ്ടാകൂ.

അതേസമയം സംസ്ഥാനത്ത് ഇന്ന് 32,680 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4782, എറണാകുളം 3744, തൃശൂര്‍ 3334, തിരുവനന്തപുരം 3292, പാലക്കാട് 3165, കോഴിക്കോട് 2966, കൊല്ലം 2332, കോട്ടയം 2012, ആലപ്പുഴ 1996, കണ്ണൂര്‍ 1652, പത്തനംതിട്ട 1119, കാസര്‍ഗോഡ് 847, ഇടുക്കി 737, വയനാട് 702 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,628 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,78,12,355 സാമ്പിളുകളാണ് പരിശോധിച്ചത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നാലു ജില്ലകളില്‍ നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍; നിയന്ത്രണ ചുമതല ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക്
Open in App
Home
Video
Impact Shorts
Web Stories