21 ദുരിതാശ്വാസ ക്യാംപുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. ഒക്ടോബർ 13 മുതൽ 16 വരെ പെയ്ത കനത്ത മഴയിൽ വൻ നാശനഷ്ടങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 89.87 ലക്ഷത്തിന്റെ കൃഷിനാശമുണ്ടായെന്ന് പ്രാഥമിക കണക്കുകൾ പറയുന്നു. 234.05 ഹെക്ടർ പ്രദേശത്തെ കൃഷിക്ക് നാശം സംഭവിച്ചതായി പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ അനിൽകുമാർ.എസ് അറിയിച്ചു.
Also Read- കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിൽ 89.87 ലക്ഷത്തിന്റെ കൃഷിനാശം
വാഴകൃഷിയെയാണ് മഴ സാരമായി ബാധിച്ചത്. 205.17 ഹെക്ടർ പ്രദേശത്തെ വാഴ കൃഷി നശിച്ചു. 12.48 ഹെക്ടർ നെല്ല്, 10.30 ഹെക്ടർ പച്ചക്കറി, 5.80 ഹെക്ടർ മരിച്ചീനി, 0.20 ഹെക്ടർ അടയ്ക്ക, 0.10 ഹെക്ടർ വെറ്റില എന്നിങ്ങനെയാണ് കൃഷിനഷ്ടത്തിന്റെ പ്രാഥമിക കണക്ക്.
advertisement
അതേസമയം, തെക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ നാലു ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.