Also Read- തുർക്കിയിലേക്ക് ഇനി ഇന്ത്യൻ സിനിമയും ഇല്ല; ഷൂട്ടിങ്ങും പങ്കാളിത്തവും നിർത്തി
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ജോലികൾക്ക് തടസ്സം ഉണ്ടായിട്ടില്ലെന്നും സിയാൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. കേരളത്തിൽ കൊച്ചി, കണ്ണൂർ അടക്കമുള്ള വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് സെലിബിയാണ് കൈകാര്യം ചെയ്യുന്നത്. ഡൽഹി, മുംബൈ അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിലും ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് നടത്തുന്നത് ഈ കമ്പനിയാണ്.
advertisement
ഇന്ത്യ-പാക് സംഘർഷ സമയത്ത് പാകിസ്ഥാന് പരസ്യപിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് തുർക്കി. ഇതിന് പിന്നാലെ തുര്‍ക്കി ബന്ധമുള്ള കമ്പനി ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ സുരക്ഷാ സേവനങ്ങൾ ഉൾപ്പെടെയുള്ളവ നൽകുന്നതിൽ ആശങ്ക ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് സെലിബിക്കെതിരെ നടപടി വന്നത്.
അതേസമയം ഏവിയേഷൻ കമ്പനിയായ സെലിബി ഏവിയേഷൻ ഇന്ത്യയുടെ സുരക്ഷാ അനുമതി ഇന്ത്യൻ അധികാരികൾ റദ്ദാക്കിയതിന് പിന്നാലെ വിശദീകരണവുമായി കമ്പനി രംഗത്തെത്തി. തുർക്കി ഉടമസ്ഥതയെക്കുറിച്ച് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത് തെറ്റായ വിവരമാണെന്ന് കമ്പനി വ്യക്തമാക്കി. കമ്പനിക്ക് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗന്റെ കുടുംബവുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ, കമ്പനി രാഷ്ട്രീയമായി ബന്ധപ്പെട്ടതോ തുർക്കിയുടെ ഉടമസ്ഥതയിലുള്ളതോ അല്ലെന്ന് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.