ഇതും വായിക്കുക: നിലമ്പൂരിൽ പഞ്ചായത്ത് ഏൽപിച്ച ഷൂട്ടർമാർ ശല്യക്കാരായ 12 കാട്ടുപന്നികളെ വെടിവച്ച് കൊന്നു
പാലക്കാട് നിന്നും നിലമ്പൂർ വഴിക്കടവിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സും മണ്ണാർക്കാട് നിന്ന് വരികയായിരുന്നു ഓട്ടോറിക്ഷയുമാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായി തകർന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടനെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുപേരുടെയും മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇതും വായിക്കുക: മലപ്പുറത്ത് കാക്കകൊത്തിപ്പോയ സ്വർണവള മൂന്നുവർഷത്തിനു ശേഷം ഉടമസ്ഥയുടെ കൈകളിൽ ഭദ്രമായെത്തി
advertisement
അതേസമയം, അപകടത്തിൽ ഓട്ടോ ഡ്രൈവർ അസീസിന്റെ മരണ വാർത്ത അറിഞ്ഞ ഭാര്യമാതാവിൻ്റെ സഹോദരി കുഴഞ്ഞുവീണു മരിച്ചു. തൃക്കലൂർ കമ്മളാംകുന്ന് നഫീസയാണ് മരിച്ചത്. ഇവര്‍ അസീസിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. മരണവിവരം കേട്ടയുടനെ ബോധരഹിതയായ നഫീസയെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.