TRENDING:

കോട്ടയം പൂവരണിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം

Last Updated:

റോഡിന്‍റെ അശാസ്ത്രീയമായ നിര്‍മ്മാണം മൂലം ഇവിടെ അപകടം പതിവാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോട്ടയം: പൂവരണിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഉ​പ്പു​ത​റ കൊ​ച്ചു​ചെ​രു​വി​ൽ സ​ന്ദീ​പ് (31), ന​രി​യം​പാ​റ ഉ​റു​മ്പി​യി​ൽ വി​ഷ്ണു വി​ജ​യ​ൻ (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇന്ന് രാവിലെ പൂവരണി പള്ളിക്ക് സമീപം വച്ചായിരുന്നു അപകടം. കട്ടപ്പനയിൽ നിന്ന് വരികയായിരുന്ന കാറും പൊൻകുന്നം ഭാഗത്തോക്ക് പോവുകയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
advertisement

Also Read-അൽ ഖ്വയ്ദാ ഭീകരവാദികളുടെ അറസ്റ്റ്; പിടിയിലായവർ ഇവർ; കണ്ടെടുത്തത് എന്തെല്ലാം?

കട്ടപ്പന ഇ​ൻ​ഡ​സ് മോ​ട്ടോ​ഴ്സി​ലെ ജീവനക്കാരാണ് അപകടത്തിൽ പെട്ടത്.  കാറിലുണ്ടായിരുന്ന ലി​ജു(29) കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സ​ന്ദീ​പ് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട്പേരെ ആശുപത്രിയിലെത്തിച്ചെങ്കിലും വി​ഷ്ണു​വും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Also Read-Kerala Onam Bumper Lottery 2020| കോവിഡ് കാലത്ത് 12 കോടി അടിക്കുന്ന ഭാഗ്യവാൻ ആരാകും? 42 ലക്ഷം ടിക്കറ്റ് വിറ്റ നറുക്കെടുപ്പ്

advertisement

അപകടം നടന്നയുടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. അപകട കാരണം വ്യക്തമല്ലെങ്കിലും റോഡിന്‍റെ അശാസ്ത്രീയമായ നിര്‍മ്മാണം മൂലം ഇവിടെ അപകടം പതിവാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അപകടത്തിൽ മരിച്ചവരുടെ മൃതേദഹങ്ങള്‍ പാലാ ജനറല്‍ ആശുപത്രിയിലേക്ക്‌ മാറ്റി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയം പൂവരണിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം
Open in App
Home
Video
Impact Shorts
Web Stories