അൽ ഖ്വയ്ദാ ഭീകരവാദികളുടെ അറസ്റ്റ്; പിടിയിലായവർ ഇവർ; കണ്ടെടുത്തത് എന്തെല്ലാം?
രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളിൽ ആക്രമണം നടത്താനുള്ള പദ്ധതികൾ ഇവർ തയാറാക്കിവരികയായിരുന്നുവെന്നും എൻഐഎ.
News18 Malayalam | September 19, 2020, 11:30 AM IST
1/ 13
കേരളത്തിലും പശ്ചിമബംഗാളിലുമായി ദേശീയ അന്വേഷണ ഏജൻസി നടത്തിയ പരിശോധനയിൽ ഒൻപത് അൽ-ഖ്വയ്ദ ഭീകരവാദികളാണ് പിടിയിലായത്. പാകിസ്ഥാന്റെ പിന്തുണ ലഭിക്കുന്ന അൽ- ഖ്വയ്ദ വിഭാഗവുമായി ബന്ധമുള്ളവരാണ് ഇവർ. കൊച്ചിയിലും മുർഷിദാബാദിലുമായാണ് ഇവർ പിടിയിലായത്.
2/ 13
കുറേ നാളായി ഈ സംഘം കേരളത്തിലും പശ്ചിമബംഗാളിലുമായി പ്രവർത്തിച്ചുവരികയായിരുന്നു. രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളിൽ ആക്രമണം നടത്താനുള്ള പദ്ധതികൾ ഇവർ തയാറാക്കിവരികയായിരുന്നുവെന്നും എൻഐഎ അറിയിച്ചു. (ഫോട്ടോയിലുള്ളത് പിടിയിലായ അതിതുർ റഹ്മാൻ)
3/ 13
പശ്ചിമബംഗാളിൽ നിന്ന് ആറുപേരും കൊച്ചിയിൽ നിന്ന് മൂന്നുപേരുമാണ് പിടിയിലായത്. ഇവരിൽ നിന്ന് അപകടകരമായ വസ്തുക്കൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ജിഹാദി ലേഖനങ്ങൾ, ആയുധങ്ങൾ, വെടിക്കോപ്പുകൾ, പ്രധാനപ്പെട്ട രേഖകൾ എന്നിവ കണ്ടെത്തിയതായി എൻഐഎ അറിയിച്ചു.(ഫോട്ടോയിലുള്ളത് നജിമുൽ സാകിബ്)
4/ 13
പ്രാഥമിക അന്വേഷണമനുസരിച്ച്, പിടിയിലായവർ പാകിസ്ഥാൻ ആസ്ഥാനമായുള്ള അൽ-ഖ്വയ്ദ തീവ്രവാദികൾ സോഷ്യൽ മീഡിയ വഴി സംഘടിപ്പിക്കുകയും രാജ്യ തലസ്ഥാനം ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിടുകയും ചെയ്തിരുന്നു. (ഫോട്ടോയിലുള്ളത് അബു സൂഫിയാൻ)
5/ 13
ആക്രമണം നടത്താനായി ഇവർ ഫണ്ട് ശേഖരണത്തിൽ ഏർപ്പെട്ടിരുന്നു.(ഫോട്ടോയിലുള്ളത് മുർഷിദ് ഹസൻ)
6/ 13
ഈ അറസ്റ്റുകളോടെ ദേശീയ തലസ്ഥാനത്ത് അടക്കം ആക്രമണം നടത്താനുള്ള വലിയ പദ്ധതിയാണ് തകർത്തതെന്നും എൻഐഎ വ്യക്തമാക്കുന്നു.(ഫോട്ടോയിലുള്ളത് മൈനു മൊണ്ടാൽ)