തീക്കോയ് സെന്റ് മേരിസ് സ്കൂളിലെ വിദ്യാർഥിനികളാണ് ഒഴുക്കിൽപ്പെട്ടത്. മീനച്ചിലാറ്റിലേക്ക് സ്ഥലത്ത് നിന്ന് കേവലം 25-മീറ്റർ മാത്രം. വെള്ളക്കെട്ടിൽ ശക്തമായ ഒഴുക്കാണെങ്കിലും ആഴമില്ലാത്തത് മൂലം അപകടം ഒഴിവായി. എതിർദിശയിലെത്തിയ വാഹനത്തിന് വഴിമാറി കൊടുത്തത്തോടെ ഒഴുക്കിൽ പെടുകയായിരുന്നു.
Also Read-നൊമ്പരമായി കുടയത്തൂർ; ഉരുൾപൊട്ടലിൽപ്പെട്ട അഞ്ച് പേരുടേയും മൃതദേഹങ്ങൾ കണ്ടെത്തി
അമ്പത് മീറ്ററോളം ഒഴുകിയ കുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. വിദ്യാര്‍ത്ഥിനികൾ ഒഴുക്കിൽപ്പെട്ടത് കണ്ട് ഓടിയെത്തിയ അയൽവാസിയായ റിട്ടേയേര്‍ഡ് അധ്യാപകൻ ഇരുവരേയും രക്ഷിച്ചത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ വീട്ടിലെത്തിച്ചു.
advertisement
Also Read-കൊല്ലത്ത് കോടതി മുറിക്കുള്ളിൽ ഫാന്‍ പൊട്ടിവീണു
വിദ്യാർഥിനികൾ ഒഴുക്കിൽപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഈരാറ്റുപേട്ട, പൂഞ്ഞാർ മേഖലയിൽ ഇടവിട്ടുള്ള മഴ ശക്തമായിരുന്നു. പലയിടത്തും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.
