കൊല്ലത്ത് കോടതി മുറിക്കുള്ളിൽ ഫാന്‍ പൊട്ടിവീണു

Last Updated:

കോടതിയില്‍ സാക്ഷികളെ വിസ്തരിക്കുന്ന സ്ഥലത്ത് ഫിറ്റ് ചെയ്തിരുന്ന ഫാനാണ് പൊട്ടിവീണത്.

കൊല്ലം: കോടതി മുറിക്കുള്ളിൽ കാലപ്പഴക്കം ചെന്ന ഫാൻ പൊട്ടിവീണു. പറവൂര്‍ അഡീഷണല്‍ ജില്ലാ കോടതിയിലാണ് സംഭവം. കോടതി സിറ്റിംഗ് ഇല്ലാതിരുന്ന സമയമായതിനാല്‍ വലിയ അപകടം ഒഴിവായി. കോടതിയില്‍ സാക്ഷികളെ വിസ്തരിക്കുന്ന സ്ഥലത്ത് ഫിറ്റ് ചെയ്തിരുന്ന ഫാനാണ് പൊട്ടിവീണത്.
അപകട സമയത്ത് മൂന്ന് വനിതാജീവനക്കാര്‍ മാത്രമായിരുന്നു സ്ഥലത്തുണ്ടായിരുന്നത്. ഇവർ അത്ഭുതകരമായി രക്ഷപെട്ടു. കോടതി സമുച്ചയത്തില്‍ ഇത്തരത്തില്‍ അപകട സ്ഥിതിയിലുള്ള ഫാനുകള്‍ നിരവധിയുണ്ട്. ഇവ പുനഃസ്ഥാപിക്കാന്‍ അടിയന്തിരമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.
കല്യാണസദ്യയിൽ രണ്ടാമത്തെ പപ്പടത്തിന് തർക്കം; കൂട്ടത്തല്ലിൽ മൂന്ന് പേര്‍ക്ക് പരിക്ക്
ആലപ്പുഴ: കല്യാണ സദ്യയിൽ രണ്ടാമതും പപ്പടം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം കൂട്ടത്തല്ലിൽ കലാശിച്ചു. ഹരിപ്പാട് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് സംഭവം. സദ്യയ്ക്കിടെ ഉണ്ടായ കൂട്ടത്തല്ലിൽ മൂന്നു പേർക്ക് പരിക്കേറ്റു. മുരളീധരൻ (65) ജോഹൻ (24 ) ഹരി (21) എന്നിവർക്കാണ് പരിക്കേറ്റത്.
advertisement
കഴിഞ്ഞ ദിവസം ഹരിപ്പാട് മുട്ടത്ത് സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിനിടെയാണ് സംഘർഷമുണ്ടായത്. വരന്റെ സുഹൃത്തുക്കളിൽ ചിലർ വിവാഹത്തിനുശേഷം ഭക്ഷണം വിളമ്പുന്നതിനിടയിൽ പപ്പടം രണ്ടാമത് ആവശ്യപ്പെട്ടു. എന്നാൽ രണ്ടാമത് പപ്പടം നൽകാനാകില്ലെന്ന് വിളമ്പുന്നവർ അറിയിച്ചതോടെ വാക്കുതർക്കമായി.
വാക്കുതർക്കം രൂക്ഷമാകുകയും കൈയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു. ഇന്നലെ രണ്ടുമണിക്ക് നടന്ന സംഭവത്തിൽ ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും ഉപയോഗിച്ച് ഇരു കൂട്ടരും ഏറ്റുമുട്ടുകയായിരുന്നു. കരീലകുളങ്ങര പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് കോടതി മുറിക്കുള്ളിൽ ഫാന്‍ പൊട്ടിവീണു
Next Article
advertisement
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
Love Horoscope Oct 26 | വൈകാരിക ബന്ധം കൂടുതൽ ആഴത്തിലാകും; പ്രണയബന്ധം കൂടുതൽ ഊഷ്മളമാകും: ഇന്നത്തെ രാശിഫലം
  • എല്ലാ രാശിക്കാർക്കും സ്‌നേഹബന്ധങ്ങൾ ആഴത്തിലാക്കാനുള്ള അവസരങ്ങൾ ലഭിക്കും

  • ധനു രാശിക്കാർക്ക് സന്തോഷവും പ്രണയവും അനുഭവപ്പെടും

  • മീനം രാശിക്കാർക്ക് വൈകാരിക വെല്ലുവിളികൾ നേരിടേണ്ടി വരാം

View All
advertisement