കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു കുട്ടി ഉൾപ്പെടെ ആറു പേരാണ് കാറിലുണ്ടായിരുന്നത്. നാലുപേരെ രക്ഷപ്പെടുത്തി. മരിച്ച രണ്ടു പേരും കാറിന്റെ മുൻസീറ്റിലാണ് ഇരുന്നതെന്നാണ് പ്രാഥമിക വിവരം. ആശുപത്രിയിലെത്താൻ മിനിറ്റുകൾ അകലെ എത്തിയപ്പോഴാണ് കാറിൽ തീ പടർന്നത്.
Also Read- ഡ്രൈവർ മദ്യപിച്ചാലും അപകടത്തിനിരയാകുന്നയാൾക്ക് ഇൻഷുറൻസ് നൽകാൻ കമ്പനിക്ക് ബാധ്യത: ഹൈക്കോടതി
ഡോർ ലോക്ക് ആയി മുൻ സീറ്റിലിരുന്നവർ കുടുങ്ങിപ്പോകുകയായിരുന്നെന്ന് ദൃക്സാസാക്ഷികൾ പറഞ്ഞു. തൊട്ടടുത്തുണ്ടായിരുന്ന ഫയർ ഫോഴ്സ് ഓഫീസിൽനിന്നും അഗ്നിശമന സേനാംഗങ്ങൾ ഉടനെത്തി തീ അണച്ചു. പിൻ സീറ്റിൽ ഇരുന്നിരുന്ന ബന്ധുക്കൾ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
February 02, 2023 11:48 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയടക്കം രണ്ടുപേർ വെന്തുമരിച്ചു