TRENDING:

തൃശൂരിൽ സ്വകാര്യ ബസിലേക്ക് ജീപ്പ് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു; 12 പേർക്ക് പരിക്ക്

Last Updated:

മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവേ തൃപ്രയാര്‍ ഭാഗത്തേക്ക് പോയ ബസില്‍ ജീപ്പ് ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: ജീപ്പ് സ്വകാര്യബസില്‍ ഇടിച്ച് കയറി ജീപ്പില്‍ സഞ്ചരിച്ച രണ്ടുപേര്‍ മരിച്ചു. 12 ബസ് യാത്രക്കാര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ - തൃപ്രയാര്‍ റോഡില്‍ മുത്തുള്ളിയാലില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. മഞ്ഞപ്ര ആവുപാടം ദേവസ്യയുടെ മകന്‍ ബിജു (44), ഒഡീഷ സ്വദേശി സന്തോഷ് പ്രധാന്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
advertisement

ബസ് യാത്രികരായ ചിറക്കല്‍ വാക്കറ വീട്ടില്‍ മുഹമ്മദ് ബഷീര്‍ (64), ചേര്‍പ്പ് പടിഞ്ഞാട്ടുമുറി കറപ്പന്‍ വീട്ടില്‍ അബ്ദുള്ള (74), ഇഞ്ചമുടി വെള്ളംപറമ്പില്‍ സുബിത (37), ഇഞ്ചമുടി മുറിപറമ്പില്‍ ലക്ഷ്മിക്കുട്ടി (76) എന്നിവരെ കൂര്‍ക്കഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Also Read- ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുവയസുകാരി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

ഇഞ്ചമുടി ഞാറ്റുവെട്ടി ദിലീപിന്റെ ഭാര്യ ഷീബ (53),മകള്‍ അമൃത (15),മണലൂര്‍ പുത്തന്‍പുരയ്ക്കല്‍ കുട്ടന്റെ മകന്‍ മോഹനന്‍ (58),മോഹനന്റെ ഭാര്യ ശ്യാമ (50),പൊന്നൂക്കര തെക്കുംപുറം ബിജുവിന്റെ ഭാര്യ രേഷ്മ (33), മക്കളായ ഭവീഷ് കൃഷ്ണ (12), ഭദ്രശ്രീ (10), അവിണിശ്ശേരി കുന്നത്തുവളപ്പില്‍ അനില്‍കുമാറിന്റെ ഭാര്യ അംബിക (49), എന്നിവരെ പഴുവിലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

advertisement

മൂന്ന് മണിയോടെ മുത്തുള്ളിയാല്‍ ഗ്ലോബല്‍ സ്‌കൂളിന് സമീപമാണ് അപകടം. അമിത വേഗത്തില്‍ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവേ തൃപ്രയാര്‍ ഭാഗത്തേക്ക് പോയ ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രണ്ട് പേരാണ് ജീപ്പില്‍ ഉണ്ടായത്. ഇവരെ ഏറെ നേരത്തെ പ്രയത്‌നത്തിനൊടുവില്‍ പുറത്തെടുത്ത് കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരിൽ സ്വകാര്യ ബസിലേക്ക് ജീപ്പ് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു; 12 പേർക്ക് പരിക്ക്
Open in App
Home
Video
Impact Shorts
Web Stories