ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുവയസുകാരി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ന് വൈകിട്ട് അഞ്ചോടെയാണ് അപകടം നടന്നത്. ചിന്നക്കനാലിൽ നിന്നും ടാങ്ക് കുടി ഭാഗത്തേക് പോവുകയായിരുന്നു ഇവർ
ഇടുക്കി ചിന്നക്കനാലിൽ സ്കൂട്ടർ അപകടത്തിൽ കുട്ടി അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ചിന്നക്കനാൽ തിടിനഗർ സ്വദേശികളായ അഞ്ജലി (25), മകൾ അമേയ (4), ജെൻസി (21) എന്നിവരാണ് മരിച്ചത്. ടാങ്ക് കുടിയ്ക്ക് സമീപം നിയന്ത്രണം നഷ്ടമായി വാഹനം റോഡിൽ മറിയുകയായിരുന്നു.
ഇന്ന് വൈകിട്ട് അഞ്ചോടെയാണ് അപകടം നടന്നത്. ചിന്നക്കനാലിൽ നിന്നും ടാങ്ക് കുടി ഭാഗത്തേക് പോവുകയായിരുന്നു ഇവർ. കൊടുംവളവും ഇറക്കവും ഉള്ള പ്രദേശത്ത് നിയന്ത്രണം നഷ്ടമായ വാഹനം റോഡിൽ മറിയുകയായിരുന്നു. അമേയ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. അഞ്ജലിയേയും ജെൻസിയേയും ഉടൻ തന്നെ ആശുപത്രിയിലേയ്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
advertisement
തിടിനഗർ സ്വദേശി മണിയുടെ ഭാര്യയാണ് അഞ്ജലി. ഇയാളുടെ സഹോദരൻ സെൽവത്തിന്റെ ഭാര്യയാണ് ജെൻസി. മൂന്നുപേരുടെയും മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
May 03, 2024 7:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് നാലുവയസുകാരി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു