TRENDING:

വൈപ്പിനിൽ മൂന്നാംഗ കുടുബത്തിലെ രണ്ടു പേർ മരിച്ച നിലയിൽ; ഒരാൾ ഗുരുതരാവസ്ഥയിൽ

Last Updated:

രണ്ട് ദിവസമായി ഇവരുടെ വീട്ടില്‍ ആളനക്കം ഇല്ലാതിരുന്നതോടെ പഞ്ചായത്തംഗം പോലീസിനെ വിവരം അറിയിച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: അമ്മയും മക്കളും ഉള്‍പ്പെടുന്ന മൂന്നംഗ കുടുംബത്തിലെ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഞാറയ്ക്കല്‍ സ്വദേശി ജോസ് (51), സഹോദരി ഞാറക്കല്‍ സെന്റ് മേരീസ് സ്‌കൂള്‍ അധ്യാപിക ജെസി (49) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ഇവരുടെ അമ്മ റീത്തയെ (80) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ജോസിന്റെയും ജെസിയുടേയും കഴുത്തുകളില്‍ ചരടുകൊണ്ട് കുരുക്കും ഉണ്ടായിരുന്നു. മൂവരേയും രക്തം വാര്‍ത്ത നിലയില്‍ വൈപ്പിനിലാണ് കണ്ടെത്തിയത്.

രണ്ട് ദിവസമായി ഇവരുടെ വീട്ടില്‍ ആളനക്കം ഇല്ലാതിരുന്നതോടെ പഞ്ചായത്തംഗം പോലീസിനെ വിവരം അറിയിച്ചിരുന്നു. അതനുസരിച്ച് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്.

മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റമോര്‍ട്ടത്തിനായി മാറ്റും. മൂവരും മാനസികാസ്വസ്ഥ്യത്തിന് ചികിത്സ നടത്തിയിരുന്നെന്ന് പൊലീസ് അറിയിച്ചു.

വയനാട് കൃഷ്ണഗിരിയിൽ KSRTC സ്കാനിയ ബസും ലോറിയും കൂട്ടിയിടിച്ചു; ബസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

advertisement

വയനാട് (Wayanad) കൃഷ്ണഗിരിയിൽ (Krishnagiri) കെഎസ്ആര്‍ടിസി സ്‌കാനിയ ബസും (KSRTC Scania Bus) ലോറിയും കൂട്ടിയിടിച്ചു. കെഎസ്ആർടിസി ഡ്രൈവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കൃഷ്ണഗിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ കാബിന്‍ അപകടത്തിൽ പൂര്‍ണമായും തകര്‍ന്നു. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി സ്കാനിയ ബസ്.

ഇന്ന് പുലര്‍ച്ചെ 6.30 ഓടെ സേലം- ഹൊസൂര്‍ റോഡില്‍ കൃഷ്ണഗിരിയ്ക്ക് ഏഴ് കിലോമീറ്റര്‍ അകലെയാണ് സംഭവം. തിരുവനന്തപുരം- ബംഗളൂരു ബസിലെ ഡ്രൈവർ ഹരീഷ് കുമാറിനാണ് പരിക്കേറ്റത്. ലോറിയ്ക്ക് പിറകിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർക്ക് ആർക്കും കാര്യമായ പരുക്കുകളില്ല. ബസിന്റെ ഡ്രൈവർ ഇരുന്ന ഭാഗം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്ന് കരുതുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വൈപ്പിനിൽ മൂന്നാംഗ കുടുബത്തിലെ രണ്ടു പേർ മരിച്ച നിലയിൽ; ഒരാൾ ഗുരുതരാവസ്ഥയിൽ
Open in App
Home
Video
Impact Shorts
Web Stories