കോട്ടയം ജില്ലയിലുണ്ടായ മറ്റൊരു സംഭവത്തിൽ 73കാരൻ മുങ്ങിമരിച്ചു. കോട്ടയം അയ്മനത്താണ് സംഭവം. അയ്മനം സ്രാമ്പിത്തറ വീട്ടിൽ ഭാനു ആണ് വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണു മരിച്ചത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മഴ പെയ്തുണ്ടായ വെള്ളക്കെട്ടിൽ വീണാണ് അപകടം ഉണ്ടായത്.
ഇന്ന് രാവിലെ തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചിരുന്നു. ആര്യനാട് മലയടി സ്വദേശി ആരോമല്‍ എന്ന അക്ഷയ് (15) ആണ് മരിച്ചത്. വിതുര ഹയര്‍ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. രാവിലെ വീടിനടുത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മിച്ച കുളത്തില്‍ കുളിയ്ക്കാൻ പോയപ്പോഴാണ് ആരോമൽ അപകടത്തിൽപ്പെട്ടത്. കുളിക്കാൻ പോയ മകനെ കാണാത്തതിനാൽ തിരക്കിയെത്തിയ അമ്മയാണ് കുളത്തിൽ അരോമലിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ വിതുര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
advertisement