TRENDING:

ജോലിയിൽ നിന്ന് വിരമിക്കുന്ന ദിവസം രണ്ട് അധ്യാപകർ ജീവിതത്തിൽ നിന്നും വിടവാങ്ങി

Last Updated:

യാത്രയയപ്പ് ചടങ്ങിനിടെ കുഴഞ്ഞുവീണാണ്‌ ഇതിൽ ഒരു അധ്യാപകൻ മരിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: അധ്യാപനജീവിതത്തിൽ നിന്നുള്ള യാത്രയയപ്പ് ദിനത്തിൽ നാടിന് നോവായി രണ്ട് അധ്യാപകർ. കോരാണി ചെമ്പകമംഗലം ആലപ്പുറംകുന്ന് പൊയ്കയിൽവിളയിൽ എസ്.പ്രഫുലൻ (56) , ഗൗരീശത്തിൽ വി.അജികുമാർ (പൊടിയൻ– 56) എന്നിവരാണ് കഴിഞ്ഞ ദിവസം വ്യത്യസ്ത സാഹചര്യത്തിൽ മരിച്ചത്. ഭരതന്നൂർ ഗവ.എച്ച്എസ്എസിലെ ഹിന്ദി അധ്യാപകനാണു എസ്.പ്രഫുലൻ. അടയമൺ യുപിഎസിലെ പ്രഥമാധ്യാപകനാണു അജികുമാർ. പ്രഫുലൻ യാത്രയയപ്പ് ചടങ്ങിനിടെ കുഴഞ്ഞു വീണും അജികുമാർ വൃക്കസംബന്ധമായ അസുഖത്തെ തുടർന്നുള്ള ചികിത്സയ്ക്കിടെ ഹൃദയാഘാതം മൂലവുമാണ് മരണപ്പെട്ടത്.
News18
News18
advertisement

ഇന്നലെ രാവിലെ 11.30 നാണ് ഭരതന്നൂർ ഗവ.എച്ച്എസ്എസിൽ യാത്രയയപ്പ് ചടങ്ങ് നടന്നത്. യാത്രയയപ്പ് സ്വീകരണത്തിനുശേഷം പ്രഫുലൻ സഹപ്രവർത്തകരോട് മറുപടിപ്രസംഗം നടത്തി മടങ്ങിയെത്തി കസേരയിൽ ഇരുന്നു. തുടർന്ന് ശ്വാസതടസ്സമുണ്ടാവുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ പാങ്ങോടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഭരതന്നൂർ സ്കൂളിൽ പൊതുദർശനത്തിനുവെച്ചശേഷം നാലുമണിയോടെ ചെമ്പകമംഗലത്തെ വീട്ടിലേക്കു കൊണ്ടുപോയി. സംസ്കാരം ഇന്ന് 11 ന് വീട്ടിൽ നടക്കും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, വിരമിക്കേണ്ട ദിവസമാണ് അജികുമാർ കൊല്ലത്തെ ആശുപത്രിയിൽ വച്ച് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച അജികുമാറിന് വെള്ളിയാഴ്ച രാത്രി ഡയലാസിസ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെയോടെ ഹൃദയാഘാതമുണ്ടായി. രാവിലെ 6.30 ഓടെ മരണം സ്ഥിരീകരിച്ചുവെന്ന് ബന്ധുക്കൾ അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജോലിയിൽ നിന്ന് വിരമിക്കുന്ന ദിവസം രണ്ട് അധ്യാപകർ ജീവിതത്തിൽ നിന്നും വിടവാങ്ങി
Open in App
Home
Video
Impact Shorts
Web Stories