അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അമിതവേഗത്തിലെത്തിയ കെ എസ് ആർ ടി സി ബസ് ബൈക്കിനെ മറികടക്കുന്നതിനിടെയാണ് അപകടം. റോഡിൽ തലയിടിച്ച് വീണ ഷിഖ തൽഷണം മരിക്കുകയും അഭിജിത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയുമായിരുന്നു.
പത്തനംതിട്ട മുസ്ലിയാർ കോളജിലെ ബിബിഎ വിദ്യാർഥി വിദ്യാർഥിയാണ് അഭിജിത്. കിളിമാനൂർ എൻജിനീയറിങ് കോളേജിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ് ശിഖ. ഇരുവരും ഒരുമിച്ച് ബൈക്കിൽ സഞ്ചാരിക്കുമ്പോഴാണ് കൊട്ടരക്കരയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ് പിന്നിൽ ഇടിച്ച് അപകടമുണ്ടായത്.
advertisement
പിന്നീട് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് ഇരുവരുടെയും മൃതദേഹം സ്ഥലത്തുനിന്ന് മാറ്റിയത്. ചടയമംഗലം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കടക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.