സിഐഎസ്എഫ് ജവാൻ അജ്ഞാത വാഹനമിടിച്ച് മരിച്ചു; അന്ത്യം നാട്ടിലേക്ക് പോകാൻ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിവരുന്നതിനിടെ
- Published by:Rajesh V
- news18-malayalam
Last Updated:
15 ദിവസത്തെ അവധി ലഭിച്ചതിനാല്‍ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി ജോലിചെയ്യുന്ന രക്ഷാസദന്‍ ബാരക്കിലേക്ക് തിരികെ വരുന്നതിനിടെ ബൈക്കിൽ അജ്ഞാത വാഹനമിടിക്കുകയായിരുന്നു
കോഴിക്കോട്: മലയാളി സിഐഎസ്എഫ് ജവാന്‍ ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. ദിവ്യശ്രീ ബാരക്കിനടുത്ത് നടന്ന അപകടത്തിൽ നടുവണ്ണൂരിലെ പുഴക്കല്‍ പി ആനന്ദ് (33) ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിനുപിന്നില്‍ അജ്ഞാത വാഹനമിടിക്കുകയായിരുന്നു.
ഞായറാഴ്ച വൈകിട്ട് 6.15നായിരുന്നു അപകടം. സദഹള്ളി ഗേറ്റിനടുത്തുള്ള ഫാന്റസി ഗോള്‍ഫ് റിസോര്‍ട്ടിനും ജെ എസ് ടെക്നിക്കല്‍ കോളേജിനുമിടയിലാണ് അപകടമുണ്ടായത്.
Also Read- പാലക്കാട് ക്ഷേത്രോത്സവത്തിനിടെ ആന വിരണ്ടോടി
15 ദിവസത്തെ അവധി ലഭിച്ചതിനാല്‍ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി ജോലിചെയ്യുന്ന രക്ഷാസദന്‍ ബാരക്കിലേക്ക് തിരികെ വരികയായിരുന്നു ആനന്ദ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടന്‍ ആസ്റ്റര്‍ സിഎംഐ ആശുപത്രിയിലെത്തിച്ചു. രാത്രി ഏഴരയോടെ മരണം സംഭവിച്ചു.
സിഐഎസ്എഫില്‍ ഗ്രൗണ്ട് ഡ്യൂട്ടി കോണ്‍സ്റ്റബിളായിരുന്നു. അച്ഛന്‍: പരേതനായ പുഴക്കല്‍ ഗംഗാധരന്‍. അമ്മ: മാലതി. ഭാര്യ: അമൃത. മകന്‍: ഗ്യാന്‍ ദേവ് (നടുവണ്ണൂര്‍ സൗത്ത് എഎംയുപി സ്‌കൂള്‍ എല്‍കെജി വിദ്യാർത്ഥി).
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
February 28, 2023 8:03 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിഐഎസ്എഫ് ജവാൻ അജ്ഞാത വാഹനമിടിച്ച് മരിച്ചു; അന്ത്യം നാട്ടിലേക്ക് പോകാൻ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിവരുന്നതിനിടെ