സ്വകാര്യ ട്യൂഷൻ സെൻ്ററിനറെ പരിപാടിയുടെ ഭാഗമായുള്ള ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാനാണ് വിദ്യാർത്ഥികൾ പുഴയ്ക്ക് സമീപമുള്ള ടർഫിൽ എത്തിയത്. മത്സര ശേഷം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. അഞ്ചു പേരടങ്ങുന്ന വിദ്യാർത്ഥി സംഘമാണ് കുളിക്കാനിറങ്ങിയത്.
കൂടെയുണ്ടായിരുന്ന കുട്ടികൾ നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി. തുടർന്ന് നാട്ടുകാരും സഹപാഠികളുെ ചേർന്ന് വിദ്യാർത്ഥികളെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. പിന്നീട് പത്തനംതിട്ടയിൽ നിന്നും അഗ്നിരക്ഷാ സേന യുടെ സ്കൂബാ സംഘങ്ങൾ എത്തിയാണ് വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. വിദ്യാർത്ഥികളുടെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
January 19, 2025 6:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പത്തനംതിട്ട അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു