TRENDING:

News 18 Exclusive| കേന്ദ്രത്തെ അറിയിക്കാതെ UAE കോൺസുലേറ്റ് കേരളത്തിൽ വേറെയും കരാർ ഒപ്പിട്ടു

Last Updated:

ഫ്ളാറ്റ് നിര്‍മാണത്തിനും ആശുപത്രി നിര്‍മാണത്തിനും കരാര്‍ ഒപ്പിട്ടത് രണ്ടു കമ്പനികളുമായാണ്. ഫ്ളാറ്റ് നിർമാണത്തിന് യൂണിറ്റാക് എങ്കിൽ ആശുപത്രി നിർമാണത്തിന് സയ്ൻ വെഞ്ചേഴ്സ്. എന്നാൽ രണ്ടു കമ്പനികള്‍ക്കുമുള്ളത് ഒരേ ഡയറക്ടര്‍മാര്‍.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട അതീവ ഗുരുതരവും ദുരൂഹവുമായ ഇടപാടുകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് ന്യൂസ് 18. കേന്ദ്രസര്‍ക്കാരിനെ അറിയിക്കാതെ കേരളത്തില്‍ വേറെയും നിര്‍മാണ കരാര്‍ യുഎഇ കോണ്‍സുലേറ്റ് ഒപ്പിട്ടതായി രേഖകൾ വ്യക്തമാക്കുന്നു. എല്ലാ ചട്ടങ്ങളും കാറ്റില്‍ പറത്തിയാണ് വടക്കാഞ്ചേരിയില്‍ ആശുപത്രി നിര്‍മാണത്തിന് കോണ്‍സുലേറ്റ് സ്വകാര്യ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത്. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയോ അറിവോ ഇല്ലാതെയാണ് കോണ്‍സുലേറ്റിന്റെ കരാര്‍. വേറെയും ദുരൂഹതകൾ ഈ കരാറുമായി ബന്ധപ്പെട്ടുണ്ട്.
advertisement

ഫ്ളാറ്റ് നിര്‍മാണത്തിനും ആശുപത്രി നിര്‍മാണത്തിനും കരാര്‍ ഒപ്പിട്ടത് രണ്ടു കമ്പനികളുമായാണ്. ഫ്ളാറ്റ് നിർമാണത്തിന് യൂണിറ്റാക് എങ്കിൽ ആശുപത്രി നിർമാണത്തിന് സയ്ൻ വെഞ്ചേഴ്സ്. എന്നാൽ രണ്ടു കമ്പനികള്‍ക്കുമുള്ളത് ഒരേ ഡയറക്ടര്‍മാര്‍. ഫ്‌ളാറ്റ് നിര്‍മാണ കരാര്‍ ഒപ്പിട്ട യൂണിടെക്കിന്റെ ഡയറക്ടര്‍മാരായ സന്തോഷ് ഈപ്പനും സീമ സന്തോഷും ആശുപത്രിക്കു കരാര്‍ ഏറ്റെടുത്ത സയ്ന്‍ വെഞ്ചേഴ്‌സിന്റേയും ഡയറക്ടര്‍മാരാണ്. 2019 ജൂലൈ 31നായിരുന്നു കരാർ ഒപ്പിട്ടത്. മൂന്നാം ഡയറക്ടർ പി വി വിനോദാണ് കരാർ ഒപ്പിട്ടത്.

ലൈഫ് മിഷന്റെ ഭാഗമായി വടക്കാഞ്ചേരിയില്‍ നിര്‍മിക്കുന്ന ഫ്ളാറ്റിനോട് ചേര്‍ന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള ആശുപത്രി നിര്‍മിക്കാനാണ് സെയ്ന്‍ വെഞ്ചേഴ്‌സ് എന്ന കമ്പനിയുമായി യുഎഇ കോണ്‍സുലേറ്റ് ധാരണാപത്രം ഒപ്പിട്ടത്. പദ്ധതി നടത്തിപ്പിലെ പരിചയവും മികവും പരിഗണിച്ചാണ് കമ്പനിയെ തെരഞ്ഞെടുത്തതെന്ന് ധാരണാപത്രത്തില്‍ പറയുന്നു. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് മാത്രം ആരംഭിച്ച കമ്പനി കൈകാര്യം ചെയ്യുന്നത് പോസ്റ്റല്‍, ടെലികമ്മ്യൂണിക്കേഷന്‍സ് പ്രവൃത്തികളാണ്. ലൈഫ് മിഷന്റെ ഭാഗമായുള്ള പദ്ധതികളില്‍ വിവിധ ഘട്ടങ്ങളിലാണ് ഗുണനിലവാര പരിശോധന. അങ്ങനെയെങ്കില്‍ നിര്‍മാണ മേഖലയുമായി ഒരു ബന്ധവും ഇല്ലെന്ന് കാണുന്ന കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടത് ജാഗ്രത അശേഷം ഉണ്ടായില്ല എന്നതിന് തെളിവാണ്.

advertisement

TRENDING അയ്യങ്കാളി ജയന്തി: ജാതിഭ്രാന്തിനെതിരെ പോരാടിയ സാമൂഹികപരിഷ്കർത്താവ് [NEWS]Gold Smuggling Exclusive | യാത്രാവിലക്ക് നീക്കാൻ തുടങ്ങിയ സൃഹൃദം; അനിൽ നമ്പ്യാരുമായുള്ള ബന്ധത്തെക്കുറിച്ച് സ്വപ്നയുടെ മൊഴി [NEWS] Airtel| എയർടെൽ ഉപഭോക്താക്കള്‍ക്ക് ഡാറ്റാ സേവനത്തിന് കൂടുതൽ പണം ചെലവിടേണ്ടിവരുമോ?[NEWS]

advertisement

ഫ്‌ളാറ്റ് നിര്‍മാണത്തിനുള്ള 14.24 കോടി രൂപയില്‍ നിന്ന് ഒരു കോടി രൂപ സ്വപ്‌നയ്ക്കു ലഭിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. പിന്നീട് നാലേകാല്‍ കോടിയാണ് കമ്മീഷന്‍ എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നു. 20 കോടിയുടെ കരാറില്‍ ഫ്‌ളാറ്റു കഴിഞ്ഞുള്ള അഞ്ചേമുക്കാല്‍ കോടി രൂപയ്ക്കായിരുന്നു ആശുപത്രി കെട്ടിടം പണിയാന്‍ കരാര്‍. ഒരേ ഡയറക്ടര്‍മാരുള്ള രണ്ടു കമ്പനിക്ക് കരാര്‍ നല്‍കിയതാണ് വലിയ ദുരൂഹത.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേന്ദ്രസര്‍ക്കാരിനെ അറിയിക്കാതെ കരാര്‍ ഒപ്പിടാന്‍ കോണ്‍സുലേറ്റിന് എങ്ങനെ സാധിച്ചു? കരാര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോളിന്റെ ലംഘനമല്ലേ? രണ്ടാമത്തെ കരാറും ലൈഫ് മിഷന്‍ അറിഞ്ഞിരുന്നില്ലേ? ലൈഫ് മിഷന്റെ പങ്കാളിത്തമില്ലാതെ എങ്ങനെയാണ് കോണ്‍സുലേറ്റ് നേരിട്ട് കരാറില്‍ ഏര്‍പ്പെട്ടത്? ഒരേ ഡയറക്ടര്‍മാര്‍ തന്നെയുള്ള രണ്ടു കമ്പനികള്‍ക്ക് എന്തിന് കരാര്‍ കൈമാറി? സംസ്ഥാന സര്‍ക്കാരിലെ ഉന്നതര്‍ അറിയാതെ കോണ്‍സുലേറ്റിന് കേരളത്തില്‍ ഒരു കരാര്‍ സാധ്യമാകുമോ? രണ്ടു നിര്‍മാണ കമ്പനികള്‍ക്കും പിന്നില്‍ ആരാണ്? ഫ്‌ളാറ്റ് നിര്‍മാണത്തിന് കമ്മീഷന്‍ കൊടുത്തെങ്കില്‍ ആശുപത്രി നിര്‍മാണത്തിന് എത്ര നല്‍കി? എന്നീ ചോദ്യങ്ങളാണ് കരാറുമായി ബന്ധപ്പെട്ടുയരുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
News 18 Exclusive| കേന്ദ്രത്തെ അറിയിക്കാതെ UAE കോൺസുലേറ്റ് കേരളത്തിൽ വേറെയും കരാർ ഒപ്പിട്ടു
Open in App
Home
Video
Impact Shorts
Web Stories