തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് റെഡ് ക്രസന്റുമായി ധാരണാ പത്രം ഒപ്പിട്ട യോഗത്തിന്ന് മിനിട്സ് ഇല്ലെന്ന് ലൈഫ് മിഷൻ സിഇ.ഒ യു.വി. ജോസ്. വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമ്മാണം സംബന്ധിച്ച് ചോദ്യങ്ങൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നൽകിയ മറുപടിയിലാണ് വെളിപ്പെടുത്തൽ. ഫ്ലാറ്റ് നിർമ്മാണത്തിനുള്ള ടെണ്ടർ യുണിടാകിന് ലഭിച്ചത് എങ്ങനെയെന്ന് അറിയില്ലെന്നും യു.വി. ജോസ് വ്യക്തമാക്കിയിട്ടുണ്ട്.
ലൈഫ് മിഷൻ പദ്ധതിയിൽ നിന്നും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കമ്മീഷൻ നേടിയതു സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ലൈഫ് മിഷൻ സി.ഇഒയ്ക്ക് നേട്ടീസ് നൽകിയത്.
റെഡ് ക്രസൻറുമായി ഒപ്പുവച്ച ധാരണാപത്രത്തിന്റെ പകർപ്പ് , ധാരണാ പത്രം ഒപ്പിട്ട 2019 ജൂലൈ 11 ലെയോഗത്തിന്റെ മിനിട്സ് എന്നിവ ഹാജരാക്കണമെന്നും യൂണിടാകിന് ടെൻഡർ നൽകിയതിൻ്റെ നടപടി ക്രമങ്ങൾ വിശദീകരിക്കണമെന്നുമാണ് എൻഫോഴ്സ്മെന്റ് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നത്. ഇതിൽ ധാരണാ പത്രത്തിന്റെ പകർപ്പ് മാത്രമാണ് ലൈഫ് മിഷൻ സി.ഇ.ഒ എൻഫോഴ്സ്മെന്റിന് കൈമാറിയത്. ധാരണാപത്രം ഒപ്പിട്ടയോഗത്തിൻറെ മിനിട്സ് ഇല്ലെന്നും യൂണിടാകിന് നിർമ്മാണ കരാർ നൽകിയത് റെഡ് ക്രസന്റാണെന്നുമായിരുന്നു മറുപടി.
ധാരണാ പത്രം ഒപ്പിട്ടതല്ലാതെ റെഡ്ക്രെസന്റുമായോ യൂണിടാകുമായോ ബന്ധമില്ലെന്നാണ് സർക്കാരിൻ്റെയും നിലപാട്. മുഖ്യമന്ത്രിയും ഉന്നതോദ്യോഗസ്ഥരും പങ്കെടുത്ത പങ്കെടുത്ത യോഗത്തിന്റെ മിനിട്സ് ഇല്ലെന്ന വിശദീകരണം ഇ ഡി സ്വീകരിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cm pinarayi vijayan, Diplomatic baggage gold smuggling, Enforcement Directorate, Gold Smuggling Case, Gold Smuggling Case Live, Kerala gold, LIFE Mission, M sivasankar, NIA, Swapna suresh