പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം | Puthuppally By-Election Result Live Updates
ആരോഗ്യ സ്ഥിതിയുമായി ബന്ധപ്പെട്ട സത്യം പിതാവ് തന്നെ എഴുതിവച്ചിട്ടുണ്ട്. അത് സമയമാകുമ്പോൾ പുറത്തുവരും. പുതുപ്പള്ളിയിലെ വികസനം ആരെങ്കിലും തടസപ്പെടുത്തിയിട്ടുണ്ടെങ്കിൽ എൽഡിഎഫ് സർക്കാർ ആണെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അപ്പ പുതുപ്പള്ളിയിലെ ജനങ്ങൾക്കൊപ്പം ഉണ്ടായിരുന്നു, പുതുപ്പള്ളിയിലെ ജനങ്ങളോട് എനിക്കും അതാണ് പറയാനുള്ളത്.വിജയമോ പരാജയമോ എന്നുള്ളത് ജനങ്ങൾക്ക് വിടുകയാണ്. മണ്ഡലത്തിലെ വികസനം നന്നായി ചർച്ച ചെയ്യാൻ കഴിഞ്ഞെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഫലം എന്തായാലും ഞാൻ ഈ നാടിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
Puthuppally Bypolls | പുതുപ്പള്ളി: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള റിഹേഴ്സൽ; പ്രതീക്ഷയിൽ യു.ഡി.എഫ്.
എട്ടു പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി ഒന്നേമുക്കാൽ ലക്ഷം വോട്ടർമാരാണ് പുതുപ്പള്ളിയില്‍ വോട്ടവകാശം വിനിയോഗിക്കുക. യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി തോമസ് മണർകാട് കണിയാൻ കുന്ന് എൽ .പി സ്കൂളിലുമാകും വോട്ട് രേഖപ്പെടുത്തുക. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലിന് മണ്ഡലത്തിൽ വോട്ടില്ല.മന്ത്രി വി.എൻ വാസവൻ രാവിലെ 9.30 ന് പാമ്പാടി എം.ജി.എം ഹയർ സെക്കൻഡറി സ്കൂളിലെത്തി വോട്ട് രേഖപെടുത്തും.