TRENDING:

സാറേ പത്രിക സമർപ്പിക്കാൻ മറന്നുപോയി; പ്രചാരണം തുടങ്ങിയ പത്തനംതിട്ടയിലെ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാർഥിയില്ല

Last Updated:

പോസ്റ്റർ അടിച്ചും വീടുകൾ കയറിയുമുള്ള പ്രചാരണം സ്ഥാനാർഥി ആരംഭിച്ചിരുന്നു

advertisement
പോസ്റ്റര്‍ അടിച്ച് പ്രചാരണം തുടങ്ങിയ പത്തനംതിട്ടയിലെ വാര്‍ഡില്‍ സ്ഥാനാർഥിയില്ലാതെ യുഡിഎഫ്. പത്തനംതിട്ട കവിയൂര്‍ പഞ്ചായത്ത് 12-ാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാർഥി രാജ്കുമാറിനാണ് നാമനിർദേശ പത്രിക നൽകാൻ കഴിയാതെ പോയത്. ഇതോടെ വാർഡിൽ യു.ഡി.എഫിന് സ്ഥാനാർഥിയില്ലാതെയായി.കോണ്‍ഗ്രസ് നേതൃനിരയിലെ പടലപ്പിണക്കങ്ങളെ തുടർന്നാണ് സ്ഥാനാർഥി പത്രിക സമർപ്പിക്കിതിരുന്നതെന്നും സൂചനയുണ്ട്.
News18
News18
advertisement

പത്തനംതിട്ടയിൽ കവിയൂരടക്കം മൂന്ന് പഞ്ചായത്തുകളിൽ ബിജെപി ഭരണമാണ്.കവിയൂരിൽ ബിജെപിയുടെ പരമ്പരാഗത വോട്ടുകളെ സ്വാധീനിക്കാന്‍ ശേഷിയുള ആളെന്ന നിലയ്ക്കാണ് 12-ാം വാർഡിൽ രാജ്കുമാറിനെ സ്ഥാനാർത്ഥിയാക്കിയത്. പോസ്റ്റർ അടിച്ചും വീടുകൾ കയറിയുമുള്ള പ്രചാരണവും ആരംഭിച്ചിരുന്നു. എന്നാൽ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനവും പത്രിക നൽകാൻ രാജ്കുമാറിനായില്ല.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നാമനിര്‍ദേശ പത്രിക പൂരിപ്പിച്ചതും മറ്റും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയായിരുന്നു. എന്നാൽ ഇതിലെ ക്രമനമ്പര്‍ അടക്കം പഴയ വോട്ടര്‍ പട്ടികയിലുള്ളതാണെന്ന് അവസാനമാണ് അറിഞ്ഞത്. അവസാന നിമിഷം പുതിയ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ കോൺഗ്രസ് നേതൃത്വം സഹായിച്ചില്ലെന്നും സ്ഥാനാർഥിക്ക് പരാതിയുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാറേ പത്രിക സമർപ്പിക്കാൻ മറന്നുപോയി; പ്രചാരണം തുടങ്ങിയ പത്തനംതിട്ടയിലെ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാർഥിയില്ല
Open in App
Home
Video
Impact Shorts
Web Stories