തിരുവനന്തപുരത്തെ നേമം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനാണ് ലീഡ് ചെയ്തത്. ഏഴ് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാമതെത്തുകയും ചെയ്തു. അടൂര്‍ മണ്ഡലത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. 116 മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് രണ്ടാമതായപ്പോള്‍ 17 ഇടങ്ങളിലാണ് യുഡിഎഫ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.
Also Read: Lok Sabha Election Result 2019: ആര്‍ക്കും സന്തോഷിക്കാനാകാതെ കേരളം
കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, ഇടുക്കി, കൊല്ലം ജില്ലകളില്‍ ഒരു നിയമസഭാ മണ്ഡലത്തില്‍ പോലും മുന്‍തൂക്കം നേടാന്‍ എല്‍ഡിഎഫിന് നേടാന്‍ കഴിഞ്ഞില്ല. ഇതില്‍ കൊല്ലം ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നിലവില്‍ എല്‍ഡിഎഫ് എംഎല്‍എമാരാണെന്നതും ശ്രദ്ധേയം.
advertisement
കാസര്‍കോട്, പാലക്കാട് ലോക്‌സഭാ മണ്ഡലങ്ങളിലെ നാല് വീതം നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് മുന്‍തൂക്കം ലഭിച്ചെങ്കിലും ഇവിടങ്ങളിലും വിജയിച്ചത് യുഡിഎഫ് സ്ഥാനാര്‍ഥിയാണ്. കാസര്‍കോട്ട് കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശേരി എന്നീ നിയമസഭാ മണ്ഡലങ്ങളും കണ്ണൂരില്‍ ധര്‍മ്മടവും മട്ടന്നൂരുമാണ് എല്‍ഡിഎഫിനൊപ്പം നിന്നത്.
Dont Miss: സിപിഎം എം.പി ഇല്ലാത്ത മലബാറും മധ്യകേരളവും
വടകര ലോക്‌സഭാ മണ്ഡലത്തിലെ തലശേരി മാത്രം പി ജയരാജനെ പിന്തുണച്ചപ്പോള്‍ ബാക്കിയെല്ലാം കെ മുരളീധരനൊപ്പം നിന്നു. പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, കോട്ടയം ലോക്‌സഭ മണ്ഡലത്തില്‍പ്പെടുന്ന വൈക്കം, ആലപ്പുഴയിലെ ചേര്‍ത്തല, കായംകുളം, പത്തനംതിട്ടയിലെ അടൂര്‍, ആറ്റിങ്ങലിലെ നെടുമങ്ങാട് എന്നിവയാണ് ഇടതുപക്ഷത്തെ പിന്തുണച്ച നിയമസഭാ മണ്ഡലങ്ങള്‍.
സംവരണ മണ്ഡലങ്ങളില്‍ അടൂര്‍, വൈക്കം എന്നിവിടങ്ങളില്‍ ഒഴികെ ഒരു നിയമസഭാ മണ്ഡലം പോലും ഇത്തവണ എല്‍ഡിഎഫിനൊപ്പം നിന്നില്ല.