ചിന്നക്കനാൽ പഞ്ചായത്ത് ഭരണസമിതിയിൽ ആകെ 13 അംഗങ്ങളാണുള്ളത്. ഇതിൽ എല്‍ഡിഎഫിനും യുഡിഎഫിനും ആറ് വീതം അംഗങ്ങളും ഒരു സ്വതന്ത്രയുമായിരുന്നു ഉണ്ടായിരുന്നത്. ഇരുമുന്നണികള്‍ക്കും സ്വതന്ത്രൻ പിന്തുണ നല്‍കാത്തതിനെ തുടര്‍ന്ന് ആദ്യം നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം ലഭിക്കുകയായിരുന്നു.
സംസ്ഥാനത്ത് അടുത്തിടെ എൽഡിഎഫിനും യുഡിഎഫിനും രണ്ടുവീതം തദ്ദേശസ്ഥാപനങ്ങളിൽ ഭരണം നഷ്ടമായിരുന്നു. ചങ്ങനാശേരി നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതിനെ തുടർന്ന് യുഡിഎഫിന് ഭരണം നഷ്ടമായിരുന്നു. പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിൽ യുഡിഎഫ് അംഗം പിന്തുണച്ചതോടെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായിരുന്നു. നിരണത്തെ യുഡിഎഫ് അംഗമായ പഞ്ചായത്ത് പ്രസിഡന്‍റ് ജയിലിലായതോടെയാണ് എൽഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്.
advertisement
കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ എൽഡിഎഫിന് ഭരണം നഷ്ടമായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ബിജെപി അംഗം യുഡിഎഫിന് വോട്ട് ചെയ്തതോടെ എൽഡിഎഫിന് ഭരണം നഷ്ടമാകുകയായിരുന്നു. കൊല്ലം ജില്ലയിലെ ഉമ്മന്നൂരിലും എൽഡിഎഫിന് ഭരണം നഷ്ടമായിരുന്നു.