അതേസമയം, പ്രതിപക്ഷ എംഎൽഎമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാരുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. നിരോധനാജ്ഞ പിൻവലിക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ടെന്നും എംഎൽഎമാരുമായി ചർച്ച തുടരുമെന്നും സ്പീക്കർ അറിയിച്ചു.
UDF എംഎൽഎമാരുടെ സത്യഗ്രഹം തുടരുന്നു
നിയമസഭയ്ക്ക് മുന്നിൽ സത്യഗ്രഹം നടത്തുന്ന പ്രതിപക്ഷ എംഎൽഎമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാരിന് ആഗ്രഹമുണ്ടെന്ന് മന്ത്രി ഇപി ജയരാജൻ പറഞ്ഞു. ഈ കാര്യത്തിൽ സർക്കാരിന് പിടിവാശിയില്ല. എംഎൽഎമാർ സമരം അവസാനിപ്പിക്കണമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 06, 2018 10:25 AM IST