നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • UDF എംഎൽഎമാരുടെ സത്യഗ്രഹം തുടരുന്നു

  UDF എംഎൽഎമാരുടെ സത്യഗ്രഹം തുടരുന്നു

  • Last Updated :
  • Share this:
   തിരുവനന്തപുരം: ശബരിമല വിഷയത്തിലുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് മൂന്ന് യു.ഡി.എഫ് എം.എല്‍.എമാര്‍ നിയമസഭാ കവാടത്തിന് മുന്നില്‍ തുടരുന്ന സത്യഗ്രഹം മൂന്നാം ദിനത്തിലും തുടരുന്നു.

   വി.എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍. ജയരാജ് എന്നിവരാണ് സത്യഗ്രഹം നടത്തുന്നത്.

   ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. അതേസമയം ശബരിമലയിലെ നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടിയിട്ടുണ്ട്.

   Also Read സ്ത്രീ പ്രവേശനവിധി നടപ്പാക്കാന്‍ സാവകാശം വേണമെന്ന് ഹൈക്കോടതിയില്‍ ദേവസ്വം

   തുടര്‍ച്ചയായി നാലു ദിവസം നിയമസഭ സ്തംഭിച്ച സാഹചര്യത്തില്‍ സഭാ നടപടികളുമായി സഹകരിക്കുമെന്ന് സ്പിക്കര്‍ നടത്തിയ ചര്‍ച്ചയില്‍ പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു.

   First published:
   )}