TRENDING:

അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി കേരളത്തിൽ; രാഹുലിന് കല്‍പ്പറ്റയില്‍ വമ്പൻ സ്വീകരണമൊരുക്കാൻ യുഡിഎഫ്

Last Updated:

രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയ നടപടികള്‍ക്കെതിരെ ബൂത്തുതലം മുതല്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വയനാട്: അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി കേരളത്തിലെത്തുന്ന രാഹുല്‍ ഗാന്ധിക്ക് കല്‍പ്പറ്റയില്‍ വമ്പൻ സ്വീകരണമൊരുക്കാൻ യുഡിഎഫ്. വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ജില്ലാ യുഡിഎഫ് നേതാക്കള്‍ ഇക്കാര്യം അറിയിച്ചത്. 11ന് കൽപറ്റയിലെത്തുന്ന രാഹുൽഗാന്ധിയെ പതിനായിരക്കണക്കിനു പ്രവർത്തകർ ചേർന്ന് സ്വീകരിച്ചാനയിക്കും. വൈകിട്ടു 3ന് കൽപറ്റ എംപി ഓഫിസിന് എതിർവശത്തെ ഗ്രൗണ്ടിലാണു പൊതുയോഗം. ഇതിനു മുന്നോടിയായി കൽപറ്റ എസ്കെഎംജെ ഹൈസ്‌കൂളിന് സമീപത്ത് നിന്നു രാഹുൽഗാന്ധിയുടെ റോഡ് ഷോ ആരംഭിക്കും. എഐസിസി ഭാരവാഹികളും സംസ്ഥാന യുഡിഎഫ് നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.
advertisement

Also read-‘മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ’; പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ കാർ കസ്റ്റഡിയിൽ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കിയ നടപടികള്‍ക്കെതിരെ ബൂത്തുതലം മുതല്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികളും റോഡ്‌ഷോയിലും സമ്മേളനത്തിലും പങ്കെടുക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി കെപിസിസി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവർ അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി കേരളത്തിൽ; രാഹുലിന് കല്‍പ്പറ്റയില്‍ വമ്പൻ സ്വീകരണമൊരുക്കാൻ യുഡിഎഫ്
Open in App
Home
Video
Impact Shorts
Web Stories