പനങ്ങാട് പഞ്ചായത്ത് രണ്ടാം വാർഡിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ദേവാനന്ദിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെ ബാലുശ്ശേരി കുറുമ്പൊയിൽ വയലടയ്ക്ക് സമീപമായിരുന്നു അപകടം. മരിച്ച സന്ദീപ് സ്ഥാനാർഥി ദേവാനന്ദിന്റെ സഹോദരന്റെ മകനാണ്. പടക്കം പൊട്ടിയതിന് പിന്നാലെ സ്‌കൂട്ടറിന്റെ പെട്രോൾ ടാങ്കിന് തീപിടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് തീ അണച്ചു. സന്ദീപിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ മറ്റൊരാൾക്ക് കൂടി പരിക്കേറ്റിട്ടുണ്ട് ഇയാൾ ചികിത്സയിലാണ്.
advertisement
അതേസമയം, മലപ്പുറത്ത് തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെത്തുടർന്ന് ശരീരത്തിലേക്ക് തീപടര്‍ന്ന് യുഡിഎഫ് പ്രവർത്തകൻ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ചെറുകാവിലാണ് സംഭവം. ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27) ആണ് മരിച്ചത്.
ഒന്‍പതാം വാര്‍ഡ് പെരിയമ്പലത്തെ വിജയാഘോഷത്തിനിടെയായിരുന്നു അപകടം.സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കത്തിലേക്ക് തീ പടര്‍ന്നുപിടിക്കുകയും സ്‌കൂട്ടറിന് സമീപം നിന്ന ഇര്‍ഷാദിന്റെ ശരീരത്തിലേക്ക് തീപടര്‍ന്ന് പിടിക്കുകയുമായിരുന്നു.
