സതീശന്റെ പരാമർശത്തിൽ താൻ ഇപ്പോഴേ ഞെട്ടിയിരിക്കുന്നു എന്നായിരുന്നു ജോർജ് കുര്യൻറെ പരിഹാസം. കൊച്ചിയിൽ മാധ്യമങ്ങളെ കാണുന്നതിനിടയിലായിരുന്നു ജോർജ് കുര്യൻ പരിഹസിച്ചത്.
കേരളം ഞെട്ടുന്ന വാര്‍ത്ത ഉടൻ വരുമെന്നുമാണ് വി ഡി സതീശന്‍ ഇന്ന് രാവിലെ സിപിഎമ്മിനും ബിജെപിക്കും നൽകിയ മുന്നറിയിപ്പ്. രാഹുൽ ചാപ്പ്റ്റർ ക്ലോസ്. ഇനി ആ വിഷയം ചർച്ച ചെയ്യില്ലെന്നും ഈ വിഷയത്തിൽ അധികം കളിച്ചാൽ പല കാര്യങ്ങളും പുറത്ത് വരും. അതിന് തിരഞ്ഞെടുപ്പ് വരെ കാക്കേണ്ടി വരില്ലെന്നുമാണ് വി ഡി സതീശൻ പറഞ്ഞത്. വൈകാതെ പല വെളിപ്പെടുത്തലും പുറത്ത് വരും. ഈ കാര്യത്തിൽ സിപിഎമ്മുകാർ അധികം കളിക്കരുതെന്നും. കേരളം ഞെട്ടിപ്പോകുമെന്നുമായിരുന്നു വി ഡി സതീശൻ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയായിരുന്നു ജോർജ് കുര്യൻ പരിഹാസവുമായി രംഗത്ത് എത്തിയത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
August 26, 2025 10:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഞാൻ ഇപ്പോഴേ ഞെട്ടി'; വി.ഡി. സതീശനെ പരിഹസിച്ച് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ