അതേസമയം, കെ ഫോണിനെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെ- ഫോണ്‍ പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് രംഗത്തെത്തിയിരുന്നു. കെ- ഫോണിന്റെ ചെയർമാൻ ആരായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സ്വപ്ന ആവശ്യപ്പെട്ടു. ഇപ്പോഴെങ്കിലും മുഖ്യമന്ത്രി വായ തുറക്കണമെന്നും സ്വപ്ന ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. ആരായിരുന്നു കെ ഫോൺ ചെയർമാൻ എന്ന് ചോദിച്ച സ്വപ്ന സുരേഷ്, വിനോദ്, വി എസ് ശിവകുമാറിന്റെ ബന്ധുവെന്നും ആരോപിച്ചു. തന്റെ മുൻ ഭർത്താവും കെ ഫോണിന് വേണ്ടി ജോലി ചെയ്തെന്ന് സ്വപ്ന പറയുന്നു. ആരോപണങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും സ്വപ്ന ആവശ്യപ്പെട്ടു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 09, 2023 6:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
K Fone| 'ചൈനീസ് കേബിൾ വാങ്ങിയത് അസ്വാഭാവികം, ബന്ധപ്പെട്ടവർ വിശദീകരിക്കണം': കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍