TRENDING:

തൃശൂര്‍ പൂരം കലക്കലിൽ CBI അന്വേഷണം വേണമെന്ന് സുരേഷ് ഗോപി; 'പൂരനഗരിയിലെത്തിയത് ആംബുലൻസിലല്ല'

Last Updated:

താൻ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ്. ആംബുലൻസിലല്ല പോയതെന്നും ബിജെപി ജില്ലാ അധ്യക്ഷന്റെ വാഹനത്തിലാണ് താൻ പോയതെന്നും ഇനിയും പൂരം നടത്തി കാണിച്ചുതരാമെന്നും അദ്ദേഹം പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. താൻ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ്. ആംബുലൻസിലല്ല പോയതെന്നും ബിജെപി ജില്ലാ അധ്യക്ഷന്റെ വാഹനത്തിലാണ് താൻ പോയതെന്നും ഇനിയും പൂരം നടത്തി കാണിച്ചുതരാമെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേലക്കരയിലൂടെ കേരളം എടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
advertisement

Also Read- പൂരം അലങ്കോലപ്പെട്ടിട്ടില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി; 'പൂരം കലങ്ങി എന്ന് സ്ഥാപിക്കാനുള്ളത് UDFന്റെ താത്പര്യം'

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തൃശൂർ പൂരം കലക്കലിൽ ഇപ്പോഴത്തെ അന്വേഷണം ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിദേവനം മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. സിനിമയിൽ നിന്ന് ഇറങ്ങാൻ തനിക്ക് സൗകര്യമില്ല. സിനിമ തന്റെ ചോരയും മാംസവും മജ്ജയും നീരുമാണ്. ദുഷിച്ച രാഷ്ട്രീയത്തിന്റെ ചോര എന്റെ കുടുംബത്തിൽ ഇല്ല. ചോര കൊടിയേന്തിയവരുടെ ചോര രാഷ്ട്രീയം എത്ര പേരെ കൊന്നുവെന്നും നവീൻ ബാബു വിഷയം ഉയർത്തി അദ്ദേഹം ചോദിച്ചു. മൂന്നാം മോദി സർക്കാർ വന്ന ശേഷം ഒരുത്തനെങ്കിലും മണിപ്പൂരിനെ കുറിച്ച് മിണ്ടുന്നുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂര്‍ പൂരം കലക്കലിൽ CBI അന്വേഷണം വേണമെന്ന് സുരേഷ് ഗോപി; 'പൂരനഗരിയിലെത്തിയത് ആംബുലൻസിലല്ല'
Open in App
Home
Video
Impact Shorts
Web Stories