TRENDING:

'കേരളത്തിൽ എയിംസ് വരും, വന്നിരിക്കും'; കേന്ദ്രമന്ത്രി സുരേഷ് ഗോപി

Last Updated:

'നിങ്ങൾ ബജറ്റ് പോയി പരിശോധിക്കൂ, പഠിക്കൂ' എന്നും അദേഹം പറ‍ഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കേരളത്തിൽ എയിംസ് വരും വന്നിരിക്കുമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മൂന്നാം എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റിൽ കേരളത്തെ സമ്പൂർണമായി അവ​ഗണിച്ചുവെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദേഹം. കേരളത്തിൽ എയിംസ് വരും, വന്നിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
advertisement

എന്നാൽ, കേരളം കൃത്യമായി സ്ഥലം ഏറ്റെടുത്തു തരണം. കോഴിക്കോട് കിനാലൂരിൽ 150 ഏക്കറോളം സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മാധ്യമപ്രവർത്തകനോട് അത്ര മതിയോ എന്നായിരുന്നു മറുചോദ്യം.

Also read- Budget 2024: യുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്ന ബജറ്റെന്ന് കെ. സുരേന്ദ്രൻ

കേരളത്തിൽ യുവാക്കളില്ലേ? യുവാക്കൾക്കു വേണ്ടിയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ലേ? കേരളത്തിൽ ഫിഷറീസും സ്ത്രീകളും ഇല്ലേ?’’ സുരേഷ് ഗോപി ചോദിച്ചു. തൊഴിവസരങ്ങൾ തരുന്ന മേഖലകളിലേക്ക് എന്തുതരം തലോടലാണ് തന്നിരിക്കുന്നത്. നിങ്ങൾ ബജറ്റ് പോയി പരിശോധിക്കൂ, പഠിക്കൂ എന്നും അദേഹം പറ‍ഞ്ഞു.

advertisement

കേരളത്തിന് മന്ത്രിമാരേയുള്ളൂ മറ്റൊന്നും ലഭിക്കുന്നില്ലെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകനോട് അവർ ആരോപിച്ചോട്ടേ എന്ന് മാത്രമായിരുന്നു മന്ത്രിയുടെ പ്രതികരണം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കേരളത്തിൽ എയിംസ് വരും, വന്നിരിക്കും'; കേന്ദ്രമന്ത്രി സുരേഷ് ഗോപി
Open in App
Home
Video
Impact Shorts
Web Stories