TRENDING:

'ഇത് തൃശൂരിലെ ജനങ്ങളുടെ സ്നേഹം'; വർഷങ്ങളായുള്ള കഷ്ടപ്പാടിന്റെ ഫലമെന്ന് രാധിക സുരേഷ് ​ഗോപി

Last Updated:

നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്നും രാധിക പറഞ്ഞു. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിയായി തൃശ്ശൂർ എം.പി. സുരേഷ് ഗോപി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ പ്രതികരണവുമായി ഭാര്യ രാധിക. കേന്ദ്ര മന്ത്രി സ്ഥാനം തൃശൂരിലെ ജനങ്ങളുടെ സ്നേഹമാണെന്നും വലിയ സന്തോഷമുണ്ടെന്നും രാധിക പറഞ്ഞു. സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനായി ദില്ലിയിലെത്തിയതായിരുന്നു രാധിക.
advertisement

Also read-സുരേഷ് ഗോപി കേന്ദ്ര മന്ത്രി

എല്ലാം ഈശ്വരൻ്റെ അനുഗ്രഹമാണെന്നും വർഷങ്ങളായുള്ള കഷ്ടപ്പാടിന്റെ ഫലമാണെന്നും രാധിക പ്രതികരിച്ചു. തൃശൂരിലെ ജനങ്ങളുടെ സ്നേഹമാണിത്. എല്ലാവരുടെയും പിന്തുണ ലഭിക്കുന്നുണ്ട്. നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷയെന്നും രാധിക പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ശക്തമായ ത്രികോണമത്സരമെന്നനിലയിൽ രാജ്യം ഉറ്റുനോക്കിയ തൃശ്ശൂരിൽ സുരേഷ് ഗോപി നേടിയത് ആരേയും അമ്പരപ്പിക്കുന്ന ജയമായിരുന്നു. തൃശൂരില്‍ 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്. കേരളത്തിൽ നിന്ന് രണ്ട് സഹമന്ത്രിയാണ് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സുരേഷ് ഗോപിയും ജോർജ് കുര്യനും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇത് തൃശൂരിലെ ജനങ്ങളുടെ സ്നേഹം'; വർഷങ്ങളായുള്ള കഷ്ടപ്പാടിന്റെ ഫലമെന്ന് രാധിക സുരേഷ് ​ഗോപി
Open in App
Home
Video
Impact Shorts
Web Stories