TRENDING:

മന്ത്രി സജി ബിഷപ്പുമാരെ അവഹേളിച്ചത് പിണറായിയെ പുകഴ്ത്തിയപ്പോൾ വാസവന് പുതിയ വകുപ്പ് കിട്ടിയതിനാൽ; വി.മുരളീധരന്‍

Last Updated:

ബിഷപ്പുമാരെ അവഹേളിച്ചത് കേരളത്തെ അധിക്ഷേപിച്ചതിന് തുല്യമാണെന്ന് വി.മുരളീധരന്‍ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മന്ത്രി സജി ചെറിയാനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. ബിഷപ്പുമാരെ അവഹേളിച്ചത് കേരളത്തെ അധിക്ഷേപിച്ചതിന് തുല്യമാണെന്ന് വി.മുരളീധരന്‍ പറഞ്ഞു. ഗോവയടക്കം കൈസ്തവ മേഖലകൾ ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. പിണറായിയെ പുകഴ്ത്തിയപ്പോൾ വി.എൻ വാസവന് പുതിയ വകുപ്പ് കിട്ടി. ഇത് മനസിൽ വച്ചാണ് സജി ചെറിയാന്റെ അധിക്ഷേപം. ഇതിൽ മുഖ്യമന്ത്രി തുടരുന്ന മൗനം ക്രിസ്ത്യൻ സമുദായത്തോടുള്ള നിലപാട് വ്യക്തമാക്കുന്നു എന്നും വി മുരളീധരൻ പറഞ്ഞു.
advertisement

'ബിഷപ്പുമാരെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവന കേരളത്തിന് അപമാനകരമാണ്. സംസ്ഥാനത്തെ അരമനകളിൽ കയറിയിറങ്ങുന്ന സജി ചെറിയാൻ നടത്തിയ പ്രസ്താവന കണ്ടപ്പോൾ ചോദിക്കാൻ തോന്നിയത് ‘എന്തു പ്രഹസനമാണ് സജീ?‌’ എന്നാണ്. അധിക്ഷേപിക്കുന്നവർക്ക് സർക്കാരിൽ അംഗീകാരം കിട്ടുമെന്ന് വി.എൻ.വാസവന് പുതിയ വകുപ്പ് കിട്ടിയപ്പോൾ‍ സജി ചെറിയാന് തോന്നിക്കാണും. പഴയകാലത്തെ ‘ആർഷോ’യാണ് സജി. ഭരണഘടനയെ അധിക്ഷേപിച്ചതിനു മാറിനിൽക്കേണ്ടിവന്ന ചരിത്രമാണ് സജിക്കുള്ളത്. കെസിബിസി കൃത്യമായ നിലപാട് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പുലർത്തുന്ന മൗനമാണ് അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നത്'- വി.മുരളീധരന്‍ പറഞ്ഞു.

advertisement

Also Read - 'ഉന്നത സ്ഥാനത്തിരിക്കുന്നവർ സംസ്‌കാര സമ്പന്നമായ ഭാഷ ഉപയോഗിക്കണം'; മന്ത്രി സജി ചെറിയാനെതിരെ കെസിബിസി

അയോധ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച സമസ്തയുടെ പരാമർശത്തിനും വി.മുരളീധരന്‍ മറുപടി നല്‍കി. ഹിന്ദു ക്ഷേത്രത്തിൽ ആരൊക്കെയാണ് പോകേണ്ടതെന്ന് വിശ്വാസികളാണ് തീരുമാനിക്കേണ്ടത്, അല്ലാതെ സമസ്തയല്ല എന്നായിരുന്നു വി മുരളീധരന്റെ പ്രതികരണം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആക്രമണം നടക്കുന്നത്. ഇതൊക്കെ കണ്ട് ഗവർണറുടെ നിലപാടിൽ മാറ്റം വരുമെന്നാണ് സിപിഎം കരുതുന്നതെങ്കിൽ അവർക്ക് ആരിഫ് മുഹമ്മദ് ഖാനെ ഇനിയും മനസ്സിലായിട്ടില്ല. സിൽവർലൈൻ പദ്ധതിയിൽ റെയിൽവേ മുൻപുതന്നെ നിലപാട് വ്യക്തമാക്കിയതാണ്. ജനങ്ങളെ കുടിയൊഴിപ്പിച്ചുള്ള ഒരു പദ്ധതിക്കും കേന്ദ്രം തയാറല്ല. അതിവേഗ യാത്രയ്ക്ക് വന്ദേഭാരത് അനുവദിച്ചിട്ടുണ്ട്. കെ.മുരളീധരൻ ഇന്നു പറയുന്നതല്ല നാളെ പറയുക. മുൻപ് സ്വന്തം പാർട്ടിയിലെ നേതാക്കളെകുറിച്ചു പറഞ്ഞതൊക്കെ അദ്ദേഹം മാറ്റിപറഞ്ഞിട്ടുണ്ടെന്നുും വി.മുരളീധരൻ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മന്ത്രി സജി ബിഷപ്പുമാരെ അവഹേളിച്ചത് പിണറായിയെ പുകഴ്ത്തിയപ്പോൾ വാസവന് പുതിയ വകുപ്പ് കിട്ടിയതിനാൽ; വി.മുരളീധരന്‍
Open in App
Home
Video
Impact Shorts
Web Stories