കമ്മ്യൂണിസ്റ്റ് –കോണ്‍ഗ്രസ് അവസരവാദം കേരളസമൂഹത്തെ വലിയ അപകടത്തിലേക്കാണ് തള്ളിവിടുന്നതെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു. യുവജനോത്സവത്തിൽ അവതരിപ്പിച്ച സ്വാഗതഗാനത്തിൽ തോക്കും തലക്കെട്ടുമായി നടക്കുന്നയാളെ കാണിച്ചാൽ അത് ഇന്ത്യൻ മുസ്ലീമെന്ന് ചിത്രീകരിക്കുന്നത് എന്തിന് വേണ്ടിയെന്ന് വി.മുരളീധരൻ ചോദിച്ചു. വിയോജിപ്പ് പറയുന്ന പിഎ മുഹമ്മദ് റിയാസോ യൂത്ത് ലീഗ് നേതാക്കളോ ഈ വേഷത്തിൽ നടക്കുന്നവരാണോ എന്നും മന്ത്രി ചോദിച്ചു. ഈ നേതാക്കൾ ഇന്ത്യൻ മുസ്ലീങ്ങളുടെ വക്താക്കളാണോ താലിബാന്‍റെയോ ഐഎസിൻറെയോ വക്താക്കളാണോ എന്ന് വ്യക്തമാക്കണം.
Also read-‘മുഹമ്മദ് റിയാസും യൂത്ത് ലീഗും താലിബാൻ വക്താക്കളോ?’ വി.മുരളീധരൻ
advertisement
വിയോജിപ്പ് പറയുന്ന പിഎ മുഹമ്മദ് റിയാസോ യൂത്ത് ലീഗ് നേതാക്കളോ ഈ വേഷത്തിൽ നടക്കുന്നവരാണോ എന്നും മന്ത്രി ചോദിച്ചു. ഈ നേതാക്കൾ ഇന്ത്യൻ മുസ്ലീങ്ങളുടെ വക്താക്കളാണോ താലിബാന്‍റെയോ ഐഎസിൻറെയോ വക്താക്കളാണോ എന്ന് വ്യക്തമാക്കണം. എല്ലാവരും അഭിനന്ദിച്ച പരിപാടിയെ മുഹമ്മദ് റിയാസ് പിന്നീട് വിവാദമാക്കിയത് ആരുടെ സ്വാധീനത്തിലെന്ന് അന്വേഷിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.