TRENDING:

വനംമന്ത്രി രാജിവെക്കണം; രാഹുൽ ഗാന്ധി വയനാട്ടില്‍ 'ടൂറിസ്റ്റ് '; കേന്ദ്രമന്ത്രി വി.മുരളീധരന്‍

Last Updated:

വയനാട്ടിലെ ജനങ്ങളോട് പിണറായി വിജയൻ സർക്കാർ ജനാധിപത്യവിരുദ്ധ നടപടികളാണ് സ്വീകരിക്കുന്നതെന്നും വി.മുരളീധരന്‍ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. വനംമന്ത്രി രാജിവെക്കണം, അതിന് തയാറായില്ലെങ്കില്‍ പുറത്താക്കണമെന്നും ഇത്തരം മന്ത്രിമാർക്കായി നികുതിപ്പണം ചെലവഴിക്കാൻ പാടില്ലെന്നും വി.മുരളീധരന്‍ പറഞ്ഞു. വിദ്യാർത്ഥികളുമായുള്ള മുഖാമുഖത്തിന് ശേഷമെങ്കിലും മുഖ്യമന്ത്രി വയനാട്ടിൽ നേരിട്ടെത്തി പ്രശ്നങ്ങൾ അറിയണമെന്നും അവരെ ആശ്വസിപ്പിക്കണമെന്നും വി.മുരളീധരൻ പറഞ്ഞു.
advertisement

വയനാട്ടിലെ ജനങ്ങളോട് പിണറായി വിജയൻ സർക്കാർ ജനാധിപത്യവിരുദ്ധ നടപടികളാണ് സ്വീകരിക്കുന്നത്. വനംവകുപ്പ് വാച്ചർക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് കുടുംബം പറയുന്നു.ആനയുടെ ചവിട്ടേറ്റയാളെ  മെഡിക്കൽ കോളജുകൾ തമ്മിൽ മാറേണ്ടി വരുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. മാനന്തവാടി മെഡിക്കൽ കോളേജ് പേരിനുമാത്രമാണ്. ബോര്‍ഡ് വച്ചതുകൊണ്ടുമാത്രം ആശുപത്രി മെഡിക്കല്‍ കോളേജാകില്ല. താലൂക്ക് ആശുപത്രിയുടെ മുന്നിലാണ്  മെഡിക്കൽ കോളേജ് എന്ന പേര് വച്ചതെന്നും വി.മുരളീധരന്‍ പറഞ്ഞു.

വന്യമൃഗശല്യങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളിൽ മതിയായ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാരിന്‍റെ  മാർഗ്ഗനിർദേശങ്ങൾ ഉണ്ട്. വയനാട്ടില്‍ ഇത്രയും പ്രശ്നങ്ങള്‍ നടക്കമ്പോള്‍  വനംമന്ത്രി ടിവി കണ്ടു രസിക്കുകയല്ല വേണ്ടത്.എന്തിനാണ് ഇങ്ങനെ ഒരു മന്ത്രിയെ പിണറായി വിജയൻ സംരക്ഷിക്കുന്നത്.മുഖ്യമന്ത്രി ഇന്ന് കോഴിക്കോടുണ്ട്.മുഖം മിനുക്കാൻ  പിആര്‍ എക്സർസൈസ്സാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൂന്ന് പേരെ കാട്ടാന ചവിട്ടിക്കൊന്നിട്ടും  വയനാട് എം.പി രാഹുല്‍ ഗാന്ധി മണ്ഡലം സന്ദര്‍ശിക്കാന്‍ വൈകിയതിനെയും വി.മുരളീധരന്‍ വിമര്‍ശിച്ചു. രാഹുൽ ഗാന്ധി ടൂറിസ്റ്റാണ്. വിനോദസഞ്ചാരി ആയിട്ടല്ല രാഹുൽ സ്വന്തം മണ്ഡലത്തിൽ പോകേണ്ടത്.ഒരാഴ്ചയിലേറെയായി സംഘർഷം നിലനിൽക്കുമ്പോഴും രാഹുൽ ഗാന്ധി വയനാട്ടിലെത്തിയില്ല. ഇപ്പോഴെങ്കിലും വയനാട് സന്ദർശിക്കാൻ സമയം കണ്ടെത്തിയത് നന്നായി എന്നും വ മുരളീധരൻ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
വനംമന്ത്രി രാജിവെക്കണം; രാഹുൽ ഗാന്ധി വയനാട്ടില്‍ 'ടൂറിസ്റ്റ് '; കേന്ദ്രമന്ത്രി വി.മുരളീധരന്‍
Open in App
Home
Video
Impact Shorts
Web Stories